നമ്മുടെ മക്കളെ കാണിച്ചു കൊടുക്കേണ്ട ഒരു ചലച്ചിത്രം തന്നെയാണ് ഇത്!! ‘പ്യാലി’യെ കുറിച്ച് ഭദ്രന്‍

പ്യാലി എന്ന സിനിമയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്യാലി എന്ന സിനിമ തീയറ്ററില്‍ വരുന്നു എന്ന് അറിഞ്ഞതോടെ തന്നെ താന്‍ ആകാംക്ഷയിലാണെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍…

പ്യാലി എന്ന സിനിമയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്യാലി എന്ന സിനിമ തീയറ്ററില്‍ വരുന്നു എന്ന് അറിഞ്ഞതോടെ തന്നെ താന്‍ ആകാംക്ഷയിലാണെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ ഈ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെയര്‍ ഫിലീംസ് ആണ് ഈ സിനിമയുടെ കോ-പ്രൊഡക്ഷന്‍ ഏറ്റെടുത്ത് സിനിമ റിലീസിന് എത്തിക്കുന്നത്.

തീയറ്ററുകളെ സ്വാധീനിക്കാന്‍ കഴിവില്ലാത്ത കമ്പനികള്‍ ആ ചിത്രത്തെ നശിപ്പിച്ച് കളയും എന്നുള്ളത് ഉറപ്പാണെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറഞ്ഞു വെയ്ക്കുന്നു. നിങ്ങളോരോരുത്തരും കുടുംബത്തോടൊപ്പം നമ്മുടെ മക്കളെ കാണിച്ചു കൊടുക്കേണ്ട ഒരു ചലച്ചിത്രം തന്നെ ആണ് പ്യാലി എന്നാണ് അദ്ദേഹം ഓരോ പ്രേക്ഷകനോടുമായി പറയുന്നത്. ഭദ്രന്‍ കഴിഞ്ഞതിന് മുമ്പിലത്തെ സ്റ്റേറ്റ് അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ആയിരിക്കെ തന്നെ കണ്ട സിനിമയാണ് പ്യാലി. ആ സിനിമ തന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് പ്യാലി എന്ന സിനിമയെ മികവുറ്റതാക്കുന്നത് എന്നും സിനിമയിവെ ഫ്രെയിമുകള്‍ അതി മനോഹരം ആണെന്നും അദ്ദേഹം പറയുന്നു. പ്യാലി പോലുള്ള ഒരു സിനിമ ഈ തലമുറയെ കാണിക്കാന്‍ എല്ലാവരും മുന്‍കൈ എടുക്കണം എന്ന് പറഞ്ഞാണ് അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ബബിത-റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ

സംവിധാനം ചെയ്തിരിക്കുന്നത്. സോഫിയ വര്‍ഗീസും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബാര്‍ബീ, ജോര്‍ജ് ജേക്കബ് എന്നിവര്‍ക്ക് പുറമെ ശ്രീനിവാസനും മാമൂക്കോയയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു. ജൂലൈ 8 ന് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക.