Film News

‘ഡിന്നര്‍ ഇന്‍ ദ് സ്‌കൈ’ സാഹസിക ഭക്ഷണ ശാലയില്‍ സാനിയ- വീഡിയോ

saniya-iyappan-shares-videos-from-sky-dinner-dubai

നടി എന്നതിനു പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. അഭിനയം പോലെ തന്നെ യാത്രയേയും ഏറെ സ്‌നേഹിക്കുന്നയാളാണ് സാനിയ. യാത്രയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോഴിതാ ദുബായില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വായുവില്‍ തൂങ്ങിയാടി ഭക്ഷണം കഴിക്കാവുന്ന ഡിന്നര്‍ ഇന്‍ ദ് സ്‌കൈ എന്ന റസ്റ്ററന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാനിയ പോസ്റ്റ് ചെയ്തത്. ദുബായ് മറീനയിലെ സ്‌കൈഡൈവിലാണ് ഡിന്നര്‍ ഇന്‍ ദ് സ്‌കൈ എന്ന പേരില്‍ സാഹസിക ഭക്ഷണശാലയുള്ളത്.

https://www.instagram.com/p/CbC48DbOkGf/

കൂറ്റന്‍ ക്രെയിനുമായി ബന്ധിപ്പിച്ച കമ്പിക്കയറില്‍ തൂങ്ങി പ്രവര്‍ത്തിക്കുന്ന ഈ റസ്റ്ററന്റില്‍ നിന്ന് ഉച്ചഭക്ഷണം, ചായ, രാത്രി ഭക്ഷണം എന്നിവ ആസ്വദിച്ച് കഴിക്കാം. ഒരേ സമയം 22 പേര്‍ക്കാണ് ഭൂ നിരപ്പില്‍ നിന്ന് ഏകദേശം അമ്പത് മീറ്റര്‍ ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ പ്രവേശനം ലഭിക്കുക. സുരക്ഷിതമായ ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ റസ്റ്റോറന്റ് ഒരുക്കിയിട്ടുള്ളത്. ബെല്‍ജിയന്‍ സ്വദേശികളാണ് ഈ വ്യത്യസ്ത ആശയത്തിന് പിന്നില്‍. ഭക്ഷണം കഴിക്കുന്നതിനായി ആകെ ഒന്നര മണിക്കൂറാണ് ലഭിക്കുക. ആദ്യത്തെ 15 മിനിറ്റില്‍ ആളുകളെ സീറ്റിലിരുത്തും. തുടര്‍ന്ന് ഒരു മണിക്കൂര്‍ ആകാശത്ത് ഭക്ഷണം. അവസാനത്തെ 10 മിനിറ്റില്‍ എല്ലാവരെയും താഴെയെത്തിക്കുകയും ചെയ്യും. കുടുംബങ്ങളുടെ വിരുന്നു സല്‍ക്കാരങ്ങള്‍, ബിസിനസ് യോഗങ്ങള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവയെല്ലാം ഇവിടെ വെച്ച് നടക്കാറുണ്ട്.

Trending

To Top