Film News

കല്യാണമായോ..? ക്ലാസ്സിക് ലുക്കില്‍ സാനിയ..! സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത ഫോട്ടോകള്‍!

നടി സാനിയ അയ്യപ്പന്റെ ഫോട്ടോഷൂട്ടുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് താരം, ഫോട്ടോകളില്‍ അതീവ സുന്ദരിയായി എത്തിയിരിക്കുന്ന സാനിയയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പച്ച കസവുസാരിയില്‍ മുല്ലപ്പൂവും ചൂടി ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായാണ് താരം ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഷുഹൈബാണ് സാനിയയുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. അസാനിയ നസ്രിന്‍ ആണ് സാനിയയ്ക്ക് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സാനിയയുടെ ഈ മനോഹരമായ ഫോട്ടോകള്‍ക്ക് സ്‌നേഹം നിറഞ്ഞ് കമന്റുകളുമായി ആരാധകരും എത്തി… എന്നത്തേയും പോലെ സുന്ദരി തന്നെ.. നാഗവല്ലി.. കല്യാണമായോ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.. അതേസമയം, പൂര്‍ണിമ ഇന്ദ്രജിത്ത് അടക്കമുള്ളവരും ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

ഇതിന് മുന്‍പും സാനിയ അയ്യപ്പന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിട്ടുണ്ട്. കൂടുതലും ഗ്ലാമറസ് ഫോട്ടോകളാണ് താരം പങ്കുവെയ്ക്കാറുള്ളത്, അതുകൊണ്ട് തന്നെ മുന്‍കാലങ്ങളില്‍ ഒരുപാട് വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തനിക്ക് എതിരെ വരുന്ന മോശം കമന്റുകള്‍ക്കൊന്നും തളരാന്‍ സാനിയ തയ്യാറായിരുന്നില്ല..

ഇതെല്ലാം കേള്‍ക്കേണ്ടി വരും എന്ന പൂര്‍ണബോധ്യത്തില്‍ തന്നെയാണ് താന്‍ ഇന്‍ഡസ്ട്രിയിലേക്ക് ഇറങ്ങിയത് എന്നാണ് സാനിയ ഒരിക്കല്‍ പറഞ്ഞത്. ആദ്യം വിഷമം തോന്നിയിരുന്നു എങ്കിലും പിന്നീട് തന്റെ ഇഷ്ടങ്ങളെ പിന്തുടര്‍ന്ന് സാനിയ മുന്നോട്ടുപോവുകയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടിനും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

Trending

To Top