സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍ വീണ്ടും അരങ്ങില്‍!!!

നാടകവേദിയിലും സിനിമയിലും ഒരുപോലെ തിളങ്ങുന്ന നടനാണ് സന്തോഷ് കീഴാറ്റൂര്‍. വിക്രമാദിത്യന്‍, പുലിമുരുകന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ഹിറ്റുകളില്ലാം സന്തോഷ് കീഴാറ്റൂര്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ സന്തോഷ് കീഴാറ്റൂര്‍ വീണ്ടും നാടകവേദിയിലെത്തിയിരിക്കുകയാണ്. പെണ്‍നടന്‍…

നാടകവേദിയിലും സിനിമയിലും ഒരുപോലെ തിളങ്ങുന്ന നടനാണ് സന്തോഷ് കീഴാറ്റൂര്‍. വിക്രമാദിത്യന്‍, പുലിമുരുകന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ഹിറ്റുകളില്ലാം സന്തോഷ് കീഴാറ്റൂര്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ സന്തോഷ് കീഴാറ്റൂര്‍ വീണ്ടും നാടകവേദിയിലെത്തിയിരിക്കുകയാണ്.

പെണ്‍നടന്‍ എന്നാണ് നാടകം. പെണ്‍വേഷത്തിലാണ് സന്തോഷ് കീഴാറ്റൂര്‍ വേദിയിലെത്തിയത്. കോവളം കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് സെന്റര്‍ സ്റ്റേജ് ദ്വൈവാര കലാസന്ധ്യകളുടെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.

പ്രശസ്ത സുപ്രസിദ്ധ നാടകനടന്‍ ഓച്ചിറ വേലുക്കുട്ടി ആശാന്റെ നാടകജീവിതമാണ് പെണ്‍നടനിലെ പ്രമേയം. നാടകാദി കലകളില്‍ നിന്നും സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ട സാമൂഹിക അനീതികള്‍ നിറഞ്ഞ ഒരു കാലഘട്ടത്തെയാണ് പെണ്‍നടന്‍ ഓര്‍മ്മപ്പെടുത്തുന്നത്.

നായകവേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ച ഒരു നടന്‍ സ്ത്രീവേഷങ്ങളില്‍ മാത്രം അരങ്ങിലേക്കെത്താന്‍ നിര്‍ബന്ധിതനാകുന്നതിന്റെ അന്തഃസംഘര്‍ഷങ്ങളും അഭിനയമുഹൂര്‍ത്തങ്ങളുമാണ് നാടകം അവതരിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായതാണ് പെണ്‍ നടന്‍ എന്ന നാടകം. 2006ലെ മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരവും സന്തോഷ് കീഴാറ്റൂര്‍ നേടിയിരുന്നു.