Film News

‘പത്തല…പത്തല’ പാട്ടിന്റെ വീഡിയോയെത്തി; പ്രായത്തെ വെല്ലുന്ന ഡാന്‍സ് എന്ന് ആരാധകര്‍: വീഡിയോ

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയാണ് വിക്രം. തമിഴ് ചിത്രങ്ങളുടെ പല കളക്ഷന്‍ റെക്കോര്‍ഡുകളും വിക്രം മറികടന്നു. ഇപ്പോഴിതാ ചിത്രത്തിലെ തരംഗമായ പാട്ട് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കമല്‍ഹാസന്‍ തന്നെയാണ് ഗാനത്തിന് വരികള്‍ എഴുതി പാടിയത്. ‘പത്തല…പത്തല’ എന്നു തുടങ്ങുന്ന ഗാനം സിനിമ ഇറങ്ങും മുമ്പ് തന്നെ വൈറലായിരുന്നു. ഇതിനോടകം 70 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്. അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു പാട്ടിന് ഈണമൊരുക്കിയത്.

ചിത്രത്തില്‍ കമല്‍ ഹാസന്റെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. കമലിന്റെ നൃത്തച്ചുവടുകളും ഗാനരംഗങ്ങളിലെ പ്രധാന ആകര്‍ഷണമാണ്. പ്രായത്തെ വെല്ലുന്ന ഡാന്‍സും പ്രകടനവുമാണ് കമല്‍ ഹാസന്‍ ഇതില്‍ കാഴ്ച വെച്ചിരിക്കുന്നത്. തിയറ്ററുകളില്‍ വലിയ ആരവും സൃഷ്ടിക്കാന്‍ കഴിഞ്ഞ ഗാനവുമാണിത്.

കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും വലിയ വിജയം എന്നു മാത്രമല്ല, പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും വിക്രം തകര്‍ത്തു. സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരേന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

 

Trending

To Top