നാടന്‍ വിട്ടു.. കുറച്ച് മോഡേണായി സ്വാസിക..! ചിത്രങ്ങള്‍ വൈറല്‍..!

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തന്റെ അഭിനയ മികവ് തെളിയിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന താരമാണ് സ്വാസിക. കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കുറച്ച് സമയം എടുത്തെങ്കിലും ഇപ്പോള്‍ വെള്ളിത്തിരയിലൂടെ ഒരുപാട് നല്ല സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ കൈകാര്യം…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തന്റെ അഭിനയ മികവ് തെളിയിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന താരമാണ് സ്വാസിക. കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കുറച്ച് സമയം എടുത്തെങ്കിലും ഇപ്പോള്‍ വെള്ളിത്തിരയിലൂടെ ഒരുപാട് നല്ല സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവസരം സ്വാസികയെ തേടിയെത്തുന്നുണ്ട്. സീരിയലുകള്‍ തന്നെയാണ് താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നുകൊടുത്തത്.

‘സീത’ എന്ന സീരിയലാണ് സ്വാസികയുടെ ജീവിതംമാറ്റി മറിച്ചതെന്ന് വേണം പറയാന്‍! മിനിസ്‌ക്രീനിലായാലും ബിഗ്‌സ്‌ക്രീനിലായാലും കൂടുതല്‍ നാടന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോള്‍ താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

https://www.instagram.com/p/CaZi9GnPRzR/?utm_source=ig_web_copy_link

പതിവില്‍ നിന്ന് വ്യത്യസ്തമായി പുതിയ മോഡേണ്‍ ലുക്കിലാണ് സ്വാസിക ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. താരത്തിന്റെ മിക്ക ഫോട്ടോ ഷൂട്ടുകളും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഇത്തവണത്തെ ഫോട്ടോകള്‍ കണ്ട് ആരാധരും മൂക്കത്ത് കൈവെച്ചിരിക്കുകയാണ്. നാടന്‍ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട താരത്തിന് ഇത് വല്ലാത്തൊരു മാറ്റമായി പോയിയെന്നാണ് ആരാധകര്‍ പറയുന്നത്.

https://www.instagram.com/reel/CaXBIctF2gD/?utm_source=ig_web_copy_link

ഫ്‌ലൈ ഹൈ എന്ന കോസ്റ്റ്യൂം ബ്രാന്‍ഡിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങളില്‍ പൊളി ലുക്കിലാണ് ചിത്രങ്ങളില്‍ സ്വാസികയെ കാണാന്‍ സാധിക്കുന്നത്. മുകേഷ് മുരളിയാണ് സ്വാസികയുടെ ഈ മേക്കോവറിന് പിന്നില്‍ പ്രവര്‍ത്തിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ഗോകുല്‍ കുഞ്ഞുമോനാണ് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ശ്രുതി നാമഹ് ആണ് സ്വാസികയുടെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.