Connect with us

Hi, what are you looking for?

Film News

ജയസൂര്യയുടെ ആരാധകര്‍ ഇതിനു വേണ്ടിയാണ് കാത്തിരുന്നത്..!! പുതിയ വിശേഷം ആഘോഷമാവുന്നു..!

മികച്ച നടന്‍ ജയസൂര്യ എന്ന പ്രഖ്യാപനം ഓരോ വട്ടം കേള്‍ക്കുമ്പോഴും ഈ ഒരു പദവിയിലേക്ക് എത്താന്‍ ജയസൂര്യ എന്ന നടന്‍ കടന്നുപോയ വഴികളിലൂടെ ഒന്ന് കണ്ണോടിക്കണം. അവതാരകനായും മിമിക്രി ആര്‍ട്ടിസ്റ്റായും ടെലിവിഷന്‍ ഷോകളിലൂടെ വന്ന ആ പയ്യന് ഒരു നടനാവുക എന്നത് തന്നെയായിരുന്നു ആഗ്രഹം. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായി പിന്നീട് ഒരുപാട് സിനിമകളിലൂടെ വില്ലനായും നടനായും അദ്ദേഹം മലയാളികള്‍ക്ക് മുന്നില്‍ എത്തി.

jayasurya-with-kavya-madhavan

ആ കലാകാരന്റെ വളര്‍ച്ചയ്ക്ക് മലയാളി പ്രേക്ഷകര്‍ സാക്ഷിയാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു സന്തോഷം പങ്കുവെച്ചാണ് ജയസൂര്യ എത്തിയിരിക്കുന്നത്. മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ ഇടങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. രവിശങ്കര്‍ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്ന സിനിമയായ റൈറ്റര്‍ എന്ന സിനിമയാണ് ഇനി ജയസൂര്യയുടേതായി ആരാധകര്‍ക്ക് മുന്നിലേക്ക് വരാന്‍ പോകുന്ന ചിത്രം.

https://www.instagram.com/p/Cadxm6BlMpu/?utm_source=ig_web_copy_link

ഭീഷ്മ പര്‍വ്വത്തിന്റെ സഹരചയിതാവ് രവിശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത് എന്ന പ്രത്യേകതകൂടി ഈ ജയസൂര്യ ചിത്രത്തിനുണ്ട്. അതേസമയം, താരത്തിന്റേതായി മറ്റനേകം ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജയസൂര്യയും മഞ്ജു വാര്യരും ഒന്നിച്ച മേരി ആവാസ് സുനോയാണ്

jayasurya

റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അത്തരത്തില്‍ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് ജോണ്‍ ലൂഥര്‍. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം റൈറ്റര്‍ ഒരു മിസ്റ്ററി ഡ്രാമ വിഭാഗത്തിലാണ് ഒരുക്കുന്നത് എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

You May Also Like