വീട് പണിയാന്‍ 4 ലക്ഷം തൊഴുത്ത് പണിയാന്‍ 40 ലക്ഷം! സര്‍ക്കാരിനെ വിമര്‍ശിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്

സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതി നിര്‍ത്തി വെച്ചതിനെ കുറിച്ചും സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വേണ്ടപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുന്നതിനെ കുറിച്ചും…

സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതി നിര്‍ത്തി വെച്ചതിനെ കുറിച്ചും സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വേണ്ടപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുന്നതിനെ കുറിച്ചും ഇവിടെ നടക്കുന്ന മറ്റ് ധൂര്‍ത്തുകളെ കുറിച്ചുമാണ് സീമ വിനീത് തന്റെ സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ 4 ലക്ഷം…..നിലവില്‍ ഈ പദ്ധതിയില്‍ പുതിയ അപേക്ഷള്‍ സ്വീകരിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്..

സീമ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇവിടെ മതിലും തൊഴുത്തും പണിയാന്‍ ലക്ഷങ്ങള്‍ ചിലവാക്കുന്നു എന്നും.. കാര്‍ മാറ്റാന്‍ ലക്ഷങ്ങള്‍ ചിലവാക്കുന്നു എന്നും ഇതാണോ ജനങ്ങളോടൊപ്പം നവ കേരളം നിര്‍മ്മിക്കുന്ന രീതി എന്നും സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ചോദിക്കുന്നു. കാര്‍ വാങ്ങുന്നു.. പശുവിനെ വാങ്ങുന്നു കാലി തൊഴുത്ത് കെട്ടുന്നു.. എന്നിട്ടും കെ.എസ്.ആര്‍.ടി.സിയ്ക്ക് ശമ്പളം നന്‍കുന്നില്ല എന്നും

സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പം അതില്‍ അഭിമാനിക്കുന്നു എന്നുമാണ് ആക്ഷേപഹാസ്യ രൂപേണ ഇവര്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഇതെല്ലാം പറഞ്ഞത് കൊണ്ട് തന്നെ താന്‍ ഒരു സംഘിയോ കമ്മിയോ ഒന്നും അല്ലെന്നും പച്ചയായ ഒരു മനുഷ്യന്‍ ആണെന്നും സീമ കുറിയ്ക്കുന്നു.

ജനങ്ങള്‍ ഇതൊന്നും മനസ്സിലാക്കുന്നില്ല എന്നും ഇപ്പോഴും ഓരോ പാര്‍ട്ടിയുടേയും കൊടി പിടിച്ച് നടക്കുകയാണ് എന്നാണ് ഒരു വ്യക്തി കമന്റു പങ്കുവെച്ചിരിക്കുന്നത്. ഈ ഗവണ്‍മെന്റിനെ കുറിച്ച് ഇങ്ങനെ പറയല്ലേ.. അവര്‍ ആക്രമിക്കും അല്ലെങ്കില്‍ ജയിലില്‍ ആക്കും എന്നാണ് പോസ്റ്റിന് വന്ന മറ്റൊരു കമന്റ്.