ലഹരി മരുന്ന് ഇടപാട്;ബെംഗളുരുവിൽ മലയാള സീരിയൽ നടൻ അറസ്റ്റിൽ

ബെംഗളുരുവിൽ ലഹരി മരുന്നുമായി മലയാള സീരിയൽ നടൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.നടൻ ഷിയാസ്,മുഹമ്മദ് ഷാഹിദ്,മംഗൾതൊടി ജിതിൻ എന്നിവരെയാണ് ബെംഗളുരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്ന് 191 ഗ്രാം എംഡിഎംഎയും2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.…

ബെംഗളുരുവിൽ ലഹരി മരുന്നുമായി മലയാള സീരിയൽ നടൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.നടൻ ഷിയാസ്,മുഹമ്മദ് ഷാഹിദ്,മംഗൾതൊടി ജിതിൻ എന്നിവരെയാണ് ബെംഗളുരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്ന് 191 ഗ്രാം എംഡിഎംഎയും2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ബെംഗളുരുവിലെ കോളേജ് വിദ്യാർത്ഥികൾക്കാണ് ഇവർ ലഹരി മരുന്ന് വിറ്റതെന്ന് പോലീസ് പറഞ്ഞു.ബെംഗളുരു പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എൻഐഎഫ്ടി കോളേജിന് സമീപത്ത് നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് മൂന്നമനെ പോലീസ് പിടികൂടിയത്.

മൂന്നാമത്തെ വ്യക്തി അഗര തടാകത്തിന് സമീപത്തെ സർവീസ് റോഡിൽ ലഹരി മരുന്ന് വിൽക്കുന്നതിനിടെ പിടികൂടുകയായിരുന്നു. ആറ ലക്ഷത്തോളം വില വരുന്ന ലഹരി വസ്തുക്കൾ പ്രതികളിൽ നിന്നും പിടികൂടിയിട്ടുണ്ടത്രെ.ഇവർ വൻ കിട നിശാ പാർട്ടികൾക്ക് ലഹരി വസ്തുക്കൾ എത്തിക്കാറുണ്ടെന്ന് ബെംഗളുരു സൗത്ത്ഈസ്റ്റ് ജിസിപി സി.കെ ബാബ പറഞ്ഞു