Film News

മകന്റെ ശസ്ത്രക്രിയയുടെ സമയത്ത് പണത്തിന് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, സേതുലക്ഷ്മി

ചെറുതും വലുതുമായ അനവധി വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് സേതുലക്ഷ്മി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ മഞ്ജുവാര്യരിനൊപ്പമുള്ള സീനുകള്‍ മാത്രം മതി സേതുലക്ഷ്മി അമ്മയെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. നാടകരംഗത്ത് നിന്നുമാണ് സേതുലക്ഷ്മി ചലച്ചിത്ര വേദിയിലേക്ക് എത്തിയത്. 40 വര്‍ഷക്കാലം കൊണ്ട് അയ്യായിരത്തിലധികം വേദികളില്‍ നാടകത്തില്‍ അഭിനയിച്ചു. നാടക അഭിനയത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്. ഇപ്പോഴിതാ, മകന്റെ രോഗത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്ന് പറയുകയാണ് സേതുലക്ഷ്മി അമ്മ..

സേതുലക്ഷ്മിയുടെ വാക്കുകള്‍,

മകന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. രോഗപ്രതിരോധ ശക്തിക്ക് കുറച്ച് കുറവുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല. 10 വര്‍ഷം ഒരു പ്രശ്നവും ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 5 വര്‍ഷം പേടിക്കേണ്ട ഒരു കാര്യവുമില്ല. ശസ്ത്രക്രിയയുടെ സമയത്ത് പണത്തിന് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.
ആ സമയത്ത് ഒരുപാട് സിനിമയും സീരിയലും ഉണ്ടായിരുന്നത് കൊണ്ടാണ് ചികിത്സയൊക്കെ നല്ല രീതിയില്‍ കഴിഞ്ഞ് പോയത്. വൃക്ക മാറ്റിവെക്കേണ്ട അവസ്ഥ വന്നപ്പോഴാണ് സാമ്പത്തികപരമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. പയ്യന്നൂരില്‍ ഉള്‍ട്ട എന്ന പടം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഈ വിവരം അറിയുന്നത്.
ആകെ വലിയ വിഷമം ആയി ഇരിക്കുമ്പോള്‍ നടി തെസ്നിഖാന്റെ ഉമ്മ കാര്യം അന്വേഷിക്കുന്നത്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് മകന് എത്രയും പെട്ടെന്ന് വൃക്ക മാറ്റിവെക്കേണ്ടതുണ്ടെന്ന കാര്യം അവരോട് പറഞ്ഞുഅങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൊക്കെ ഇടപെടുന്ന എറണാകുളത്തെ മിഥുന്‍ മിത്ര എന്നയാളുമായി ബന്ധപ്പെടുന്നത്.
അങ്ങനെ എറണാകുളത്ത് സീരില്‍ വര്‍ക്കിനായി ചെന്ന സമയത്ത് അവരുടെ കൂടെ സഹായത്തോടെ ഫേസ്ബുക്കില്‍ കാര്യം പറയുകയായിരുന്നു. അന്ന് ഫോണ്‍ നമ്പര്‍ മാത്രമായിരുന്നു പങ്കുവെച്ചിരുന്നത്. ആളുകള്‍ പിന്നീട് വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്നാണ് അക്കൗണ്ട് നമ്പര്‍ നല്‍കിയത്. നിരവധി ആളുകള്‍ പണം അയച്ചു. അമേരിക്കയിലുള്ള ഒരു കുടുംബം ഇപ്പോഴും സഹായിച്ചിരിക്കുന്നത്.
മകന്റെ രണ്ട് മക്കളുടെ പഠനവും അവര്‍ ഏറ്റെടുത്തു. അവര്‍ക്ക് താല്‍പര്യമുള്ള ഏത് കോഴ്സും പഠിക്കാം. അതിന്റെയെല്ലാം ചിലവ് അവര്‍ നോക്കും. പിന്നീട് ഈ കുട്ടികള്‍ക്ക് ജോലി ആവുമ്പോള്‍ ഇതുപോലെ പഠിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന മറ്റൊരു കുട്ടിയെ സഹായിക്കണം എന്നത് മാത്രമാണ് നിബന്ധന. അതുപോലെ ഒരുപാട് കുട്ടികളെ അവര്‍ സഹായിക്കുന്നുണ്ട്. ഒരു കലാകാരി ആയതുകൊണ്ട് കൂടിയാണ് എനിക്ക് ഇത്രയും പെട്ടെന്ന സഹായം കിട്ടാന്‍ കാരണമായത്. അങ്ങനെയല്ലാത്ത മറ്റ് പലരും എന്നെ വിളിച്ച് ഞങ്ങള്‍ക്കും കൂടെ എങ്ങനെ സഹായം കിട്ടുമെന്ന് അന്വേഷിക്കും. അപ്പോള്‍ എനിക്ക് സങ്കടമാവും. കിഡ്നി രോഗികള്‍ സഹായം തേടുന്നുവെന്ന തരത്തില്‍ പേപ്പറിലൊക്കെ കാണുകയും ചെയ്യും. അപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുമെന്നും സേതുലക്ഷ്മി പറയുന്നു.

Trending

To Top