ഞാനും എന്റെ ആളും ഞങ്ങളുടെ രണ്ട് രാജകുമാരന്മാരും; വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഷാലു കുര്യന്‍, ചിത്രം വൈറലാവുന്നു

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി നടി ഷാലു കുര്യന്‍. ആഴ്ചകള്‍ക്ക് മുന്‍പാണ് ശാലു കുര്യന്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ച സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശാലു. ഇന്‍സ്റ്റഗ്രാമിലാണ് താരം…

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി നടി ഷാലു കുര്യന്‍. ആഴ്ചകള്‍ക്ക് മുന്‍പാണ് ശാലു കുര്യന്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ച സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശാലു. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങളുടെ കുഞ്ഞ് ലിയോണ്ടര്‍ മെല്‍വിനെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തുന്നു. അങ്ങനെ ഇതാണ് എന്റെ കുടുംബം. ഞാനും എന്റെ ആളും ഞങ്ങളുടെ രണ്ട് രാജകുമാരന്മാരും- അലിസ്റ്റര്‍ മെല്‍വിനും ലിയോണ്ടര്‍ മെല്‍വിനും’ എന്ന ക്യാപ്ഷനോടെയാണ് ശാലു കുര്യന്‍ കുടുംബ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. മെല്‍വിന്‍ ഫിലിപ്പ് ഈ ഫോട്ടോയ്ക്കൊപ്പം കുഞ്ഞുങ്ങള്‍ ഒരുമിച്ചുള്ള മറ്റൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഗര്‍ഭിണിയായാല്‍ ഓരോ വിശേഷവും സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കാറുണ്ട്. കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ആ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ തന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ആ സന്തോഷ വാര്‍ത്ത ശാലു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചന്ദനമഴ എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് ശാലു കുര്യന്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. തുടര്‍ന്ന് തട്ടീം മുട്ടീം, എന്റെ മാതാവ് എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു.