എന്റെ ഭാര്യയെയും മക്കളെയും ആളുകൾക്ക് മുന്നിൽ പരിചയപ്പെടാത്തത് ആ കാരണം കൊണ്ടാണ്

നിരവധി പരമ്പരകളിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ഷാനവാസ്, സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പാരമ്പരയിലാണ് ഷാനവാസ് ഇപ്പോൾ അഭിനയിക്കുന്നത്, ഇപ്പോൾ താരം തന്റെ കുടുംബ വിശേശങ്ങൾ ആരാധരുമായി പങ്കുവെച്ചിരിക്കുകയാണ്, എന്ത് കൊണ്ടാണ് തന്റെ…

നിരവധി പരമ്പരകളിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ഷാനവാസ്, സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പാരമ്പരയിലാണ് ഷാനവാസ് ഇപ്പോൾ അഭിനയിക്കുന്നത്, ഇപ്പോൾ താരം തന്റെ കുടുംബ വിശേശങ്ങൾ ആരാധരുമായി പങ്കുവെച്ചിരിക്കുകയാണ്, എന്ത് കൊണ്ടാണ് തന്റെ ഭാര്യയുടെയും മക്കളുടെയും ചിത്രങ്ങൾ പുറത്ത് വിടാത്തത് എന്ന് പറയുകയാണ് താരം ഇപ്പോൾ,ഭാര്യയുടെയും കുട്ടികളുടെയും ഫോട്ടോസ് എവിടെയും പങ്കുവെക്കാത്തതിന് കാരണം പ്രൈവസി കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ്. എന്റെ കുടുംബത്തെ ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കിലോ മറ്റിടങ്ങളിലോ കൊണ്ടിട്ട് പബ്ലിസിറ്റി ആക്കാന്‍ എനിക്ക് താല്‍പര്യമില്ല.

അതുമായി ബന്ധപ്പെട്ട് പല കമന്റകളും കേട്ടിട്ടുണ്ട്. ഞാന്‍ ഡിവോഴ്‌സ്ഡ് ആണെന്ന് വരെ പറഞ്ഞവരുണ്ട്. ഞങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നത് കൊണ്ടാണ് ഫോട്ടോ ഒന്നും ഇടാത്തതെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരെ മഞ്ചേരിയില്‍ വന്നാല്‍ മതി. അവിടെ ഏതേലും ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചാല്‍ ഷാനവാസിന്റെ വീട് കാണിച്ച് തരും. ഞാന്‍ കുറേ കാലം അവിടെ ഓട്ടോ ഓടിച്ച് നടന്ന ആളാണ് എന്നാണ് താരം പറയുന്നത്.  പ്രേക്ഷകരുടെ പ്രിയപരമ്പര കുംകുമ പൂവിലെ വില്ലൻ കഥാപാത്രം രുദ്രൻ ആയിട്ടാണ് ഷാനവാസ് എത്തിയത്, അതിലൂടെയാണ് ഷാനവാസ് പ്രശസ്തനായത്. ഇപ്പോൾ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഷാനവാസ്.പഠിക്കുന്ന സമയത് ധാരാളം ജോലികൾ ഷാനവാസ് ചെയ്തിട്ടുണ്ട്, കൂലിപ്പണി, പെയിന്റിംഗ്, കെട്ടിടം പണി തുടങ്ങിയവക്ക് എല്ലാം താരം പോയിട്ടുണ്ട്,

അതിനോടൊപ്പം തന്നെ ഷാനവാസ് തന്റെ പഠനവും പൂർത്തിയാക്കി. അങ്ങനെ 2010 ൽ കുംകുമപ്പൂവിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് എതിർചേർന്നത്, പിന്നീട് സീതയിലേക്ക് അവസരം കിട്ടി, സീത ഹിറ്റായതോടെ ഷാനവാസും ഏറെ ശ്രദ്ധിക്കപ്പെട്ടു.ഷാനവാസിന് രണ്ടു മക്കൾ ആണ് ഉള്ളത്, അഭിനയത്തിന് മുൻപ് ചെറിയ ബിസിനസ്സ് ചെയ്താണ് താരം ജീവിച്ചത്. ആ സമയത്ത് ഒരു ചെറിയ ഓടിട്ട വീട്ടിൽ ആയിരുന്നു ഇവരുടെ താമസം, അവിടെ നിറയെ പൊടിയും മറ്റും ആയിരുന്നു, ഷാനവാസിന്റെ ഉമ്മ ഒരു കിഡ്‌നി പേഷ്യന്റ് ആണ്, അതുകൊണ്ട് തന്നെ പൊടി ഉമ്മക്ക് പറ്റില്ലായിരുന്നു. അങ്ങനെ വാടക വീട്ടിലേക്ക് മാറി. ഇപ്പോൾ പുതിയ വീട് പണിയുകയാണ് ഷാനവാസ്, എന്നാൽ കൊറോണ വില്ലനായി മാറി, എന്നിരുന്നാലും ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും എന്ന് ഷാനവാസ് നേരത്തെ പറഞ്ഞിരുന്നു.