മലയാളത്തിലെ യുവ നടൻ സംവിധായകനാവുന്നു; ആദ്യ ചിത്രം റിലീസ് ചെയ്യുന്നത് സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിൽ

മലയാളസിനിമയിലെ യുവ നടൻ സംവിധായകനാവുന്നു.മ്റ്റാരുമല്ല മലയാളികളുടെ സ്വന്തം ഷെയ്ൻ നിഗം. താരം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം ‘സംവെയർ’സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീനിനൊരുങ്ങുകയാണ്. ഷെയ്ൻ നിഗം തന്‌റെ ഫേസിബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ…

മലയാളസിനിമയിലെ യുവ നടൻ സംവിധായകനാവുന്നു.മ്റ്റാരുമല്ല മലയാളികളുടെ സ്വന്തം ഷെയ്ൻ നിഗം. താരം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം ‘സംവെയർ’സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീനിനൊരുങ്ങുകയാണ്. ഷെയ്ൻ നിഗം തന്‌റെ ഫേസിബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തന്റെ സ്‌കൂൾകാല സുഹൃത്തുക്കൾക്കൊപ്പമാണ് ഷോർട് ഫിലിം ചെയ്തിരിക്കുന്നത്.’സംവെയർ’ഇരുപത്തിയാണ് മിനിറ്റ് ദൈരഘ്യമുള്ള ചിത്രമാണ്.ചിത്രത്തിൽ 4 കഥാപാത്രങ്ങളാണ് ഉള്ളത്.ചിത്രത്തിന്റെ കഥ,തിരക്കഥ,ക്യാമറ, എഡിറ്റിംഗ് സംഗീതം എല്ലാം നിർവഹിച്ചിരിക്കുന്നത് ഷെയ്ൻ നിഗം തന്നെയാണ്.മാജിക് റിയലിസം വിഭാഗത്തിത്തിൽപ്പെടുന്ന ചിത്രമാണ് ‘സംവെയർ’

ഷെയ്ൻ നിഗത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് വേല. നവാഗതനായ ശ്യാം ശശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പോലീസുകാരനായാണ് ഷെയ്ൻ എത്തുന്നത്. താരത്തിന്റെ ആദ്യ പോലീസ് വേഷമാണ് വേലയിലേത്. ചിത്രത്തിൽ സണ്ണിവെയിനും സിദ്ധാർത്ഥ് ഭരതനും പോലീസുകാരായിട്ടെത്തുന്നുണ്ട്.