Connect with us

Hi, what are you looking for?

Film News

‘ഊ ആണ്ട വാ മാമ…’ പതിമൂന്നുകാരിയുടെ വയലിന്‍ വായന ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അല്ലു അര്‍ജുനും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തിയ പുഷ്പ- ദി റൈസിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും സംഭാഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ഇതിന് റീല്‍സുമായെത്തിയത്. വിദേശികള്‍ പോലും നിരവധി ഡയലോഗുകള്‍ അവതരിപ്പിച്ച് എല്ലാവരെയും വിസ്മയിപ്പിക്കുന്ന തരത്തില്‍ ചുവടുവച്ചു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും പുഷ്പയ്ക്ക് ആരാധകരുണ്ടെന്ന് തെളിയിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്.

പുഷ്പയുടെ ഗാനം വയലിനില്‍ വായിക്കുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 13 വയസ്സുള്ള കരോലിന പ്രൊട്ടെസ്‌കോ വയലിനില്‍ പുഷ്പ ഗാനം ആലപിക്കുന്നു. യുക്രേനിയന്‍ പെണ്‍കുട്ടി കാലിഫോര്‍ണിയയിലെ തെരുവുകളില്‍ ‘ഊ ആണ്ട വാ മാമ’ എന്ന ഗാനം അവതരിപ്പിച്ചു. 7 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഒരു ജനപ്രിയ യൂട്യൂബറാണ് കരോലിന.

അമേരിക്കന്‍ ടെലിവിഷന്‍ പ്രോഗ്രാമായ എലന്‍ ഷോയിലും കരോലിന പ്രത്യക്ഷപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, കരോലിന്‍ ഈ സൂപ്പര്‍ഹിറ്റ് ഗാനം വയലിനില്‍ അവതരിപ്പിക്കുന്ന വീഡിയോ യുട്യൂബില്‍ റിലീസ് ചെയ്തു. 74,000-ത്തിലധികം ആളുകള്‍ ഇതിനകം വീഡിയോ കണ്ടു. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഗാനം വൈറലായിട്ടുണ്ട്. എന്തായാലും തെരുവില്‍ പാട്ട് കേള്‍ക്കുന്ന അമേരിക്കക്കാര്‍ക്ക് ഇതൊരു ഇന്ത്യന്‍ പാട്ടാണെന്ന് മനസ്സിലാകില്ലെന്ന് ഉറപ്പാണ്. എന്നാല്‍ കരോളിന്റെ വയലിന്‍ വായന അവര്‍ ആസ്വദിച്ചു. വയലിന്‍ വായിക്കുന്നതിനൊപ്പം കരോളിന്റെ നൃത്തവും കാണികളെ ആകര്‍ഷിക്കുന്നു. എന്തായാലും സംഗതി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

You May Also Like