Film News

വെൽ പ്ലാൻഡ് ആയി തന്നെ ചെയ്ത ഒരു കാര്യമാണിത്

വാര്‍ത്താ കോളങ്ങളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന ഒരു താരകുടുംബമാണ് ദിലീപിന്റേത്. ആദ്യ ഭാര്യ നടി മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് ദിലീപ് കാവ്യയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. ഇരുവര്‍ക്കും ഇപ്പോള്‍ മഹാലക്ഷ്മി എന്ന് പേരുള്ള മകള്‍ കൂടിയുണ്ട്. ദിലീപിന്റെ നായിക ആയിട്ടായിരുന്നു ആ ഒരു പദവിയിലേക്ക് കാവ്യയുടെ അരങ്ങേറ്റം അത് പിന്നീട് ജീവിത കഥയിലും അങ്ങനെത്തന്നെ ആയിത്തീരുകയായിരുന്നു. അതിന് ശേഷം വിവാദങ്ങളും വിമര്‍ശനങ്ങളും ഈ കുടുംബത്തെ വിടാതെ പിന്തുടര്‍ന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി ദിലീപിനൊപ്പം ആണ് കഴിയുന്നത്.

എന്നാൽ  ഇപ്പോൾ ദിലീപിനെതിരെ ഉള്ള നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ശാന്തിവിള ദിനേശ് തന്റെ അഭിപ്രായം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപിനെ കുറിച്ചുള്ള വാർത്തകൾ വരുന്ന സമയത്ത് എനിക്ക് ദിലീപിനെ അങ്ങനെ പരിചയമില്ലായിരുന്നു. എന്നാൽ അതിന് ശേഷം ആണ് ഞാൻ ദിലീപിനെ പരിചയപ്പെടുന്നത്. ഇപ്പോൾ എനിക്ക് ദിലീപിനെ അടുത്ത് അറിയാം. ഞങ്ങൾ ഇടയ്ക്ക് വിളിക്കാറുണ്ട്. വിശേഷങ്ങൾ എല്ലാം പറയാറുണ്ട്.

വ്യക്തിപരമായ കാര്യങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ട്. എന്താണ് ചേട്ടാ എല്ലാവരും ഇങ്ങനൊക്കെ എന്നെ പറ്റി പറയുന്നതും സംസാരിക്കുന്നത് എന്നുമൊക്കെ ദിലീപ് ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ പറയുന്നത് നിനക്ക് എന്താണ്?  നിനക്ക് വേറെ പണിയില്ലേ, എന്തിനാണ് ഇങ്ങനെ വേണ്ടാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് എന്നൊക്കെ. ആ ചെറുപ്പക്കാരനെ കുടുക്കാൻ വേണ്ടി മനപ്പൂർവ്വം പ്ലാൻ ചെയ്തു നടത്തിയ ഒരു കുറ്റകൃത്യം ആണിത്. ദിലീപ് ഇതിൽ നിരപരാധി ആണെന്നുമാണ് ശാന്തിവിള ദിനേശ് ദിലീപിനെ കുറിച്ച് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ശാന്തിവിള ദിനേശ് ഈ കാര്യം വ്യക്തമാക്കിയത്.

Trending

To Top