Connect with us

Hi, what are you looking for?

Film News

നിവിൻ പോളിയുടെ ‘തുറമുഖം’ ഒടിടിയിലെത്തി

രാജീവ് രവി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘തുറമുഖം’. സിനിമ ഒടിടിയിൽ റിലീസ് ചെയ്തു.ഏപ്രിൽ 28 മുതനാണ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സോണി ലിവിലൂടെയാണ് സിനിമ പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. തുറമുഖം മാർച്ച് 10നാണ് പ്രദർശനത്തിനെത്തിയത്.പല കാരണങ്ങളാൽ നിരവധി തവണയാണ് സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചത്.

തിയേറ്ററുകളിൽ എത്തിയ തുറമുഖം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപൻ ചിദംബരമാണ്. ചിത്രത്തിൽ ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, മണികണ്ഠൻ ആചാരി,നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത് ,ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് സിനിമ പറയുന്നത്.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് സിനിമ തിയേറ്ററുകളിൽ എത്തിച്ചത്.തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമിച്ച തുറമുഖം എന്ന ചിത്രത്തിന്റെ സഹനിർമാതാവ് ജോസ് തോമസാണ്

 

You May Also Like