Film News

പൊതുപരിപാടിയിൽ വെച്ച് ഭാര്യയോട് എ ആർ റഹ്‌മാൻ പറഞ്ഞത്!

പ്രശസ്ത സംഗീത സംവിധായകൻ  എ ആർ റഹ്‌മാൻ അവാർഡ് ദാന ചടങ്ങിനിടെ വേദിയിൽ വെച്ച് തന്റെ ഭാര്യ സൈറ ബാനുവിനോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്തിടെ ചെന്നൈയിൽ നടന്ന വികടൻ അവാർഡ് ഷോയിൽ പങ്കെടുത്തപ്പോഴാണ് ഭാര്യ സൈറ ബാനുവിനോട് ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കാനാണ് റഹ്‌മാൻ തമാശ രൂപേണ പറഞ്ഞത്.

എ ആർ റഹ്‌മാനെ വികടൻ അവാർഡ് ദാന ചടങ്ങിൽ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഹ്‌മാന്റെ ഭാര്യയെ വേദിയിലേക്ക് അവതാരകർ ക്ഷണിക്കുന്നത്. അവർ സംസാരിച്ചു തുടങ്ങിയപ്പോഴാണ് തമിഴിൽ സംസാരിക്കണമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ തനിക്ക് തമിഴിൽ ഒഴുക്കോടെ സംസാരിക്കാൻ കഴിയില്ലെന്ന് സൈറബാനുവും പറഞ്ഞു. തുടർന്ന് ഇംഗ്ലീഷിലാണ് അവർ സംസാരിച്ചത്.നിങ്ങൾ എല്ലാവരും ക്ഷമിക്കണം..എനിക്ക് തമിഴിൽ ഒഴുക്കോടെ സംസാരിക്കാനറിയില്ല.,റഹ്‌മാന്റെ ശബ്ദം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.. അദ്ദേഹത്തിന്റെ ശബ്ദത്തോടാണ് എനിക്ക് എന്നും പ്രണയം. അത്രമാത്രമേ എനിക്ക് പറയാൻ കഴിയൂ…’സൈറ ബാനു പറഞ്ഞു.

പലപ്പോഴായി തമിഴ് ഭാഷയോടുള്ള ഇഷ്ടം പലപ്പോഴും എ.ആർ.റഹ്‌മാൻ തുറന്ന് പറഞ്ഞിട്ടുണ്ട്. അതേ സമയം എ.ആർ റഹ്‌മാൻ സംഗീത സംവിധാനം ചെയ്ത മണിരത്‌നം സിനിമ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസാണ് ഇന്ന്. അഞ്ച് ഭാഷകളിലായി ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്

Trending

To Top