ഷറഫുദ്ദീന്‍ ഷൈന്‍ ടോമിന് വെല്ലുവിളിയോ? വീഡിയോ കണ്ടു ഞെട്ടി ആരാധകര്‍

മാധ്യമ പ്രവര്‍ത്തകരെ കണ്ടു ഓടുന്ന നടന്‍ ഷൈന്‍ ടോം ചാക്കോന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാധ്യമപ്രവര്‍ത്തകരുമായുള്ള ഷൈനിന്റെ സംഭാഷണങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വൈറലാകുന്നത് നടന്‍ ഷറഫുദ്ദീന്റെ വീഡിയോയാണ്. പ്രസ്…

മാധ്യമ പ്രവര്‍ത്തകരെ കണ്ടു ഓടുന്ന നടന്‍ ഷൈന്‍ ടോം ചാക്കോന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാധ്യമപ്രവര്‍ത്തകരുമായുള്ള ഷൈനിന്റെ സംഭാഷണങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വൈറലാകുന്നത് നടന്‍ ഷറഫുദ്ദീന്റെ വീഡിയോയാണ്. പ്രസ് മീറ്റിനെത്തിയ താരം മാധ്യമപ്രവര്‍ത്തകരുടെ മുന്നിലൂടെ ഓടുന്നതും അവരോടുള്ള രസകരമായ സംഭാഷങ്ങളുമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്റെ വീഡിയോ കണ്ട ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ഷറഫുദ്ദീന്‍ ഷൈന്‍ ടോമിന് വെല്ലുവിളിയോ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

അതേസമയം ഭാവനയും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന പുതിയ ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തുകയാണ്. ആറ് വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ നായികയായെത്തുകയാണ് ഭാവന. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നതിന്റെ ഫറസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.സിനിമയുടെ പ്രഖ്യാപനം മുതല്‍ ഏറെ പ്രതിക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അരുണ്‍ റുഷ്ദിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അശോകന്‍,അനാര്‍ക്കലി, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2017ല്‍ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവനയുടെ അവസാന മലയാള സിനിമ.