Connect with us

Hi, what are you looking for?

Film News

‘മകരവിളക്ക് ആകാശത്ത് ആരോ വന്ന് കത്തിക്കുന്നതായിട്ടാണ് പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുള്ളത്’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മകരവിളക്ക് ആകാശത്ത് ആരോ വന്ന് കത്തിക്കുന്നതായിട്ടാണ് പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുള്ളതെന്ന് ശ്രീജിത്ത് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മകരവിളക്ക് ആകാശത്ത് ആരോ വന്ന് കത്തിക്കുന്നതായിട്ടാണ് പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുള്ളത്. അത് തന്നെ ആണ് മാളികപ്പുറം എന്ന സിനിമ കാണുന്നത് വരെയും തോന്നിയിട്ടുള്ളത്. പക്ഷെ എന്റെ ഇത്രയും കാലത്തെ ആ തെറ്റിധാരണ പൊളിച്ചു തന്നിരിക്കുകയാണ് മാളികപ്പുറം ടീം..
വിഷ്ണുവേട്ടാ.. നിങ്ങള്‍ എന്റെ കണ്ണ് തുറപ്പിച്ചു.. ഉണ്ണിയേട്ടന്‍ അത് കത്തിക്കുന്നത് കാണുമ്പോള്‍ എന്തൊരു തേജസ്സാണ്..
സത്യത്തില്‍ ഇത് തന്നെ ആണോ ആ ഒരു ദിവ്യ ജ്യോതിയുടെ ഐതിഹ്യം..?  ഇപ്പോഴും ഒരു 100% ഉത്തരം കിട്ടുന്നില്ല..
NB: ഈ സിനിമ എനിക്കിഷ്ടപ്പെടാത്ത ഒരു ചലച്ചിത്രം ആണ്..

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

You May Also Like