“ഞാന്‍ ഇപ്പോഴും മിന്നല്‍ അടിച്ച ഷോക്കിലാണ്”..! “വേദനിപ്പിച്ചവരും ശത്രുക്കളും ഇപ്പോള്‍ തിരിച്ച് വിളിക്കുന്നു”..! – ഷെല്ലി

മിന്നല്‍ മുരളി എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് മറക്കാനാകാത്ത രണ്ട് കഥാപാത്രങ്ങളെയാണ് സംവിധായകന്‍ ബേസില്‍ ജോസഫ് സമ്മാനിച്ചത്. അത് ഷിബുവും ഉഷയുമാണ്. ഉഷയായി അഭിനയിച്ച ഷെല്ലിയെ കുടുംബ പ്രേക്ഷകര്‍ക്ക് നേരത്തെ പരിചയമാണ്. വില്ലന്റെ നായികയായി…

മിന്നല്‍ മുരളി എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് മറക്കാനാകാത്ത രണ്ട് കഥാപാത്രങ്ങളെയാണ് സംവിധായകന്‍ ബേസില്‍ ജോസഫ് സമ്മാനിച്ചത്. അത് ഷിബുവും ഉഷയുമാണ്. ഉഷയായി അഭിനയിച്ച ഷെല്ലിയെ കുടുംബ പ്രേക്ഷകര്‍ക്ക് നേരത്തെ പരിചയമാണ്. വില്ലന്റെ നായികയായി എത്തിയ ഷെല്ലി വളരെ മികച്ച പ്രകടനമായിരുന്നു സിനിമയില്‍ കാഴ്ച്ചവെച്ചത്. മിന്നല്‍ മുരളിയ്ക്ക് ശേഷം തന്റെ ഫോണിന് റെസ്റ്റില്ലെന്ന് ആണ് നടി ഷെല്ലി പറയുന്നത്. ഒട്ടും പ്രതീക്ഷിക്കാത്തവര്‍ പോലും വിളിച്ചു.

അക്കൂട്ടത്തില്‍ ഞാന്‍ എന്റെ ഏറ്റവും വലിയ ജന്മശത്രുക്കള്‍ എന്ന് കരുതിയവര്‍ പോലുമുണ്ട്. മിന്നല്‍ അടിച്ചപ്പോള്‍ ശത്രുത ഒന്നും ഇല്ല എന്ന് എനിക്ക് മനസ്സിലായി എന്നും ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ താരം പറയുന്നു. ഷെല്ലിയുടെ വാക്കുകള്‍ ഇങ്ങനെ..ചില സിനിമകള്‍ എനിക്ക് വന്നിരുന്നു. എന്നാല്‍ സെറ്റില്‍ എത്തുമ്പോള്‍ ആ റോള്‍ ഇല്ല, വളരെ വേദനിപ്പിച്ച് വിട്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇനി ഈ മേഖലയിലേക്ക് വരുന്നേയില്ല എന്ന് പോലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ കലയ്ക്ക് ഒരു സത്യമുണ്ട്.

ഇപ്പോള്‍ നടക്കുന്നത് അതില്‍ ഞാന്‍ ഹാപ്പിയാണ്. ലോകം മുഴുവന്‍ സംസാരിക്കുന്ന നിലയിലേക്ക് സിനിമ എത്തും എന്ന് ഒരിക്കലും കരുതിയിട്ടില്ല. ഞാന്‍ ഇപ്പോഴും ആ മിന്നല്‍ അടിച്ച ഷോക്കില്‍ തന്നെയാണ്. എന്താണ് സംഭവിയ്ക്കുന്നത് എന്ന് അറിയില്ല. പുകമയമാണ് എല്ലാം. തീര്‍ച്ചയായും ബേസില്‍ ജോസഫും ടീമും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടിന്റെ വിജയമാണ് ഇത്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും താരം പറയുന്നു.