Connect with us

Hi, what are you looking for?

Film News

വീടിന് തീപിടിച്ചാല്‍ ഈ ഒരു സാധനം മാത്രമെടുത്തായിരിക്കും ഞാന്‍ പുറത്തേക്ക് ഓടുക!! – അഹാന കൃഷ്ണകുമാര്‍… അതെന്താണെന്നോ?

നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബത്തെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ കുടുംബാംഗങ്ങളുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകര്‍ അപ്പോള്‍ തന്നെ അറിയാറുണ്ട്. അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാത പിന്തുടര്‍ന്ന് ആദ്യം സിനിമാ രംഗത്തേക്ക് കാലെടുത്ത് വച്ചത് മൂത്ത മകള്‍ അഹാനയാണ്. പിന്നീട് നാലാമത്തെ മകള്‍ ഹന്‍സികയും മൂന്നാമത്തെ മകള്‍ ഇഷാനിയും വെള്ളിത്തിരയില്‍ മുഖം കാണിച്ചിട്ടുണ്ട്.

അഹാന എന്ന് നടിയെ കുറിച്ച് പ്രേക്ഷകരോട് പ്രത്യേകിച്ച് പറയേണ്ടതില്ല. മലയാളത്തിലെ മുന്‍ നിര നായകന്മാര്‍ക്കൊപ്പം എല്ലാം അഭിനയിച്ചു വരുന്ന നടി, പങ്കുവെച്ച ഒരു രസകരമായ കാര്യമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വസ്തുവിനെ കുറിച്ചാണ് അഹാന ഒരു അഭിമുഖത്തില്‍ പറയുന്നത്. വീടിന് തീ പിടിക്കുകയാണെങ്കില്‍ ആ സാധനം എടുത്തു കൊണ്ടാവും താന്‍ ഓടുക എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അത് എന്താണെന്ന് അല്ലേ? അത് ഒരു ഡയറിയാണത്രെ,

അതും അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടേത്. അതേ കുറിച്ച് താരം പറയുന്നത് ഇങ്ങനെ… ഞാന്‍ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കില്‍, ഞാന്‍ ജനിക്കുന്നതു മുതല്‍ ഒരു വര്‍ഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാന്‍ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കില്‍ ഞാന്‍ അതും എടുത്താവും പുറത്തോട്ട് ഓടുക എന്ന് എന്നാണ് അഹാന പറയുന്നത്.

You May Also Like