‘ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു’ – ലാവന്‍ഡര്‍ ലെഹംഗയില്‍ അതിസുന്ദരിയായി ശില്‍പ

ഫിറ്റ്‌നസിന്റെ കാര്യത്തിലെന്ന പോലെ ഫാഷനിലും ഡ്രസിങ്ങിലും വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി. ഇപ്പോഴിതാ ലാവന്‍ഡര്‍ നിറത്തിലുള്ള ലെഹംഗ അണിഞ്ഞുള്ള ശില്‍പയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശില്‍പ തന്നെയാണ് ചിത്രം ഇന്‍്സ്റ്റഗ്രാമില്‍…

ഫിറ്റ്‌നസിന്റെ കാര്യത്തിലെന്ന പോലെ ഫാഷനിലും ഡ്രസിങ്ങിലും വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി. ഇപ്പോഴിതാ ലാവന്‍ഡര്‍ നിറത്തിലുള്ള ലെഹംഗ അണിഞ്ഞുള്ള ശില്‍പയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശില്‍പ തന്നെയാണ് ചിത്രം ഇന്‍്സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നക്ഷത്രങ്ങളെയും രാത്രിയിലെ ആകാശത്തെയും പൊതിഞ്ഞ്, ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു എന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് നടി കുറിച്ചതിങ്ങനെയായിരുന്നു.

https://www.instagram.com/p/CZ18pc_Lvsp/?utm_source=ig_embed&ig_rid=5e12e750-ee3a-4c30-a420-dfe464ab1fb7

ശിവന്‍ ആന്‍ഡ് നരേഷ് എന്ന വസ്ത്രബ്രാന്‍ഡ് ഡിസൈന്‍ ചെയ്ത ലെഹംഗയാണ് ശില്‍പ്പ അണിഞ്ഞത്. ഗ്ലാസ് സ്വീക്വന്‍സ്, മുത്തുകള്‍ എന്നിവ തുന്നിപ്പിടിപ്പിച്ച സ്‌കേര്‍ട്ടിനൊപ്പം വണ്‍ ഷോള്‍ഡര്‍ ബ്ലൗസുമാണ് ശില്‍പ്പ ധരിച്ചത്. ബ്ലൗസില്‍ സ്ലിറ്റ് നല്‍കിയിട്ടുണ്ട്. ഒപ്പം ബ്ലൗസ് ഹാന്‍ഡില്‍ സ്‌കേര്‍ട്ടില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ സ്വീക്വന്‍സ് വര്‍ക്കുകളും ഉണ്ട്. വെള്ളി നിറത്തിലുള്ള ബെല്‍റ്റ് സ്‌കേര്‍ട്ടിന് ഭംഗി കൂട്ടുന്നു.

https://www.instagram.com/p/CZtqDI8g0XK/?utm_source=ig_embed&ig_rid=7a12f846-7f87-493b-84c2-54850133fb1b

അതേസമയം കഴിഞ്ഞ ദിവസം പച്ചപ്പയര്‍ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിവരിച്ച് നടി പോസ്റ്റ് ഇട്ടിരുന്നു. പ്രോട്ടീനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് പച്ചപ്പയര്‍. കൂടാതെ, വിറ്റാമിന്‍ ബി കോംപ്ലക്‌സിന്റെ കലവറ കൂടിയാണ് പച്ചപ്പയര്‍ എന്നും ശില്‍പ പോസ്റ്റിലൂടെ പറയുന്നു. ‘നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഒരു പക്ഷേ പച്ചപ്പയര്‍ ആയിരിക്കില്ല നിങ്ങളുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത്. എന്നാല്‍, അല്‍പം പരിശ്രമിച്ചാല്‍ ഇവയെ രുചികരമായ ഭക്ഷണമാക്കി മാറ്റാന്‍ കഴിയും’ എന്ന് ശില്‍പ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.