പലപ്പോഴും അയാളുടെ പ്രേതം എനിക്ക് കയറാറുണ്ട്, സുരേഷ് ഗോപി

തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷൻ  പരിപാടികളുടെ തിരക്കിലാണ് സുരേഷ് ഗോപി ഇപ്പോൾ. പ്രമോഷൻ പരിപാടികളിൽ സുരേഷ് ഗോപി പറയുന്ന പല കാര്യങ്ങളും ഇപ്പോൾ വാർത്തകളിൽ നിരയാറുണ്ട്. എന്നാൽ ഇപ്പോൾ താരം ഷൈൻ…

തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷൻ  പരിപാടികളുടെ തിരക്കിലാണ് സുരേഷ് ഗോപി ഇപ്പോൾ. പ്രമോഷൻ പരിപാടികളിൽ സുരേഷ് ഗോപി പറയുന്ന പല കാര്യങ്ങളും ഇപ്പോൾ വാർത്തകളിൽ നിരയാറുണ്ട്. എന്നാൽ ഇപ്പോൾ താരം ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ  കാര്യങ്ങൾ ആണ് പ്രേഷകരുടെ  ശ്രദ്ധ നേടുന്നത്. തനിക്ക് അറിയാവുന്ന ഷൈൻ ടോം ചാക്കോ ഇങ്ങനെ അല്ല എന്നും താൻ രണ്ടു തവണ ഷൈനിനെ കണ്ടപ്പോഴും ഷൈൻ നോര്മലായിട്ടാണ് പെരുമാറിയത് എന്നും ഇന്റർവ്യൂകളിൽ എല്ലാം ഷൈൻ ഇങ്ങനൊക്കെ ചെയ്യുന്നത് എല്ലാവരെയും ഇന്റെർറ്റൈൻ ചെയ്യിക്കാൻ വേണ്ടിയാണ് എന്നാണു താൻ കരുതുന്നത് എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾഇങ്ങനെ , ശരിക്കും നിങ്ങൾ കാണുന്ന പോലെ ഒരു വ്യക്തി അല്ല ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഒക്കെ കണ്ടിട്ട് എന്റെ മനസ്സിലും അദ്ദേഹത്തെ കുറിച്ച് ഒരു രൂപം ഉണ്ടായിരുന്നു. എന്നാൽ രണ്ടു തവണ അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു. ഈ രണ്ടു തവണയും വളരെ നോർമൽ ആയിട്ടാണ് ഷൈൻ എന്നോട് പെരുമാറിയത്. ഇയാൾ എന്താണ് ഇങ്ങനെ എന്ന് അപ്പോൾ എനിക്ക് തോന്നിയിരുന്നു. എന്നാൽ അതിനു ശേഷം ഞാൻ കാണുന്നത് ഇന്റർവ്യൂവിൽ കൈ കുത്തി വീഴുന്ന ഷൈനിനെയും ഫോൺ എടുത്ത് വലിച്ചെറിയുന്ന ഷൈനിനെയും ഒക്കെയാണ്. അദ്ദേഹം അങ്ങനെ അല്ല, ആളുകളെ എന്റർടൈൻ ചെയ്യിക്കാൻ വേണ്ടിയാണ് അങ്ങനൊക്കെ ചെയ്യുന്നത്.

എനിക്ക് ഷൈൻ ടോം ചാക്കോയെ ഭയങ്കര വിശ്വാസമാണ്. ഒരിക്കൽ പോലും അഭിമുഖങ്ങളിൽ കാണുന്നത് പോലെ അയാൾ എന്റെ അടുത്ത് പെരുമാറിയിട്ടില്ല. എല്ലാം മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടിയാണ് അയാൾ ചെയ്യുന്നത് എന്നാണു എന്റെ വിശ്വാസം. ഞാന്‍ പറഞ്ഞ് വരുന്നത്, പലപ്പോഴും എനിക്ക് അയാളുടെ പ്രേതം കയറാറുണ്ടെന്നാണ്. ബിജുവുമായി ഈ പടത്തിന്റെ പ്രമോഷന് വേണ്ടി ഇരിക്കുമ്പോള്‍ എന്നില്‍ കുറച്ച് ഷൈന്‍ ടോം ചാക്കോയെ പ്രതീക്ഷിക്കാം എന്നുമാണ് സുരേഷ് ഗോപി തമാശ രൂപേണ പറയുന്നത്.