Film News

ദേശീയപുരസ്കാരം വാങ്ങുന്ന പിതാവിനെ നോക്കി സന്തോഷത്തോടെ ഉണ്ണി മുകന്ദൻ! ഇത് അഭിമാനനേട്ടമെന്ന് താരം 

ഇത് തന്റെ അഭിമാന നേട്ടം എന്ന് നടൻ ഉണ്ണി മുകന്ദൻ, 69 മ തെ നാഷണൽ അവാർഡ് പുരസ്‌കാര വേദിയിൽ നടൻ ഉണ്ണി മുകന്ദന്റെ അച്ഛൻ മുകുന്ദൻ മികച്ച നിർമാതാവ് എന്ന നിലയിൽ ഉള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം വാങ്ങിയ വീഡിയോ ആണ്  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മേപ്പടിയാൻ  എന്ന ചിത്രത്തിന്റെ നിര്മാണത്തിനാണ് ഉണ്ണി മുകുന്ദൻ ഈ  അവാർഡ് കരസ്ഥമാക്കിയത്, അതിനു തന്റെ പിതാവ് ആയിരുന്നു സാക്ഷ്യം വഹിച്ചത്.

ബഹുമാനപെട്ട രാഷ്ട്രപതിയിൽ നിന്നും ദേശീയ അംഗീകാരം സ്വീകരിക്കുന്ന തന്റെ പിതാവിനെ കണ്ട തനിക്ക്  ഒരുപാടു സന്തോഷമായി എന്നാണ് നടന്റെ പ്രതികരണം, അച്ഛൻ പുരസ്‌കാരം സ്വീകരിക്കുന്ന വീഡിയോ താരം പങ്കുവെച്ചതിനൊപ്പം വികാരനിർഭരിതനായ ഒരു കുറിപ്പും പങ്കുവെച്ചു. മേപ്പടിയാൻ  ഒരു സാധാരണക്കാരന്റെ കഥയാണ്

എങ്ങനെയോ എന്റെ ജീവിതവുമായി പ്രതിധ്വനിച്ചു ആ ചിത്രം. ഒരു പക്ഷെ ഈ സിനിമ ഏറ്റെടുക്കാനുള്ള ഒരു കാരണമായിരിക്കും അത്, ഇന്ന് ബഹുമാനപെട്ട രാഷ്ട്രപതിയിൽ നിന്നും ദേശീയഅംഗീകാരം വാങ്ങുന്ന തന്റെ പിതാവിനെ നോക്കി സന്തോഷിക്കുകയും അത് കണ്ടു അഭിമാനിച്ചു തലയുയർത്തി നിക്കുന്ന ഒരു മകൻ ആണ് ഞാൻ, ഇത് തന്റെ അഭിമാനനേട്ടമെന്നു൦ നടൻ പറയുന്നു. എന്നിൽ വിശ്വസിച്ച എന്റെ അച്ഛനും, അമ്മക്കുമുള്ള ഒരു എലിയസമ്മാനമാണ് ഇതെന്നും ഉണ്ണി മുകന്ദൻ കുറിക്കുന്നു, കൂടാതെ സംവിധായകൻ വിഷ്ണു മോഹനും ഈ അവാർഡ് കരസ്ഥമാക്കുന്നുണ്ട്, വിഷ്ണുവിനും അഭിനന്ദനങൾ എന്ന് നടൻ കുറിച്ച്

 

Trending

To Top