Film News

മകൾഎന്നോട് ചോദിക്കാറുണ്ട് എന്താ ‘അമ്മ ഇത്, കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊക്കെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ കാണുന്നതല്ലേ എന്ന്

തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയും മലയാള സിനിമാലോകത്തെ ശ്രദ്ധേയസാന്നിധ്യവുമായ ശോഭന ഏറെ കാലത്തിന് ശേഷം ഇക്കൊല്ലമാണ് മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയത്. നടിയും നര്‍ത്തകിയുമായ ശോഭന 1984 മുതൽ സിനിമാ ലോകത്ത് സജീവമാണ്. തുടർന്ന് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലെ ശ്രദ്ധേയ സാന്നിധ്യമായി 2014 വരെ നിറഞ്ഞു നിന്ന ശേഭന പിന്നീട് അഭിനയം വിട്ട് നൃത്തത്തിന്‍റെ ലോകത്ത് നിറയുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായി 2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു നടി ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.

ശോഭന തന്റെ മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ പുറത്ത് വിടാറില്ല, മകളെ പൊതുവേദിയിൽ ഒന്നും തന്നെ താരം കൊണ്ടുവരുമില്ല, മുൻപ് മകൾക്കൊപ്പം കടൽത്തീരത്ത് കളിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, ഇപ്പോൾ തന്റെ മകളെക്കുറിച്ച് താരം പറഞ്ഞ ചില  കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും നമ്മള്‍ ഒരുപോലെ തന്നെ വളര്‍തണ്ടേ, ആണ്‍കുട്ടിയെ അങ്ങനെ വിടാന്‍ പറ്റുമോ? ആണ്‍കുട്ടികളാണെങ്കില്‍ അവരൊരു പ്രായത്തില്‍ മരത്തില്‍ കയറിയാല്‍ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ച് കൊടുത്താല്‍ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെന്‍ഷന്‍. അതുപോലെ തന്നെയാണ് പെണ്‍കുട്ടികളും.

മോളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്‌കൂളിലാണ് പോവുന്നത്. ഇടയ്ക്് മിഡി സ്‌കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ട് ഞെനെപ്പോഴും അവള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കി കൊണ്ടിരിക്കും. അപ്പോള്‍ അവള്‍ ചോദിക്കും വാട്്‌സ് ദ ഡീല്‍ അമ്മാ, കടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊക്കെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ കാണുന്നതല്ലേ. ഹൂ കെയര്‍സ്. നോ ബഡി കെയര്‍സ് എന്ന്. ശരിയാണ്, കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒന്നും തോന്നില്ല. പക്ഷെ ബാക്കിയെല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ. ചെറിയ പ്രായത്തില്‍ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോള്‍ അവള്‍ സ്വയം തീരുമാനിക്കട്ടെ. എന്നും ശോഭന വ്യക്തമാക്കുന്നു.

Trending

To Top