Film News

ഞാൻ എത്ര പറഞ്ഞാലും അവർക്ക് അത് മനസ്സിലാകുന്നില്ല

മലയാളത്തില്‍ അന്നും ഇന്നും പകരം വെയ്ക്കാന്‍ കഴിയാത്ത ഒരു നായിക ഉണ്ടെങ്കില്‍ അത് ശോഭന മാത്രമാണ്. അഭിനയവും നൃത്തവും കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന വിടര്‍ന്ന മിഴകളുള്ള ആ നടിയെ പ്രേക്ഷകര്‍ ഇന്നും വളരെ ആരാധനയോടെയാണ് നോക്കി കാണുന്നത്. ഇപ്പോള്‍ സിനിമാ ലോകത്ത് അത്ര സജീവമല്ലെങ്കിലും തന്റെ നൃത്ത കലാലയവും സ്‌റ്റേജ് ഷോകളുമായി തിരക്കിലാണ് താരം. അടുത്തിടെ താരം വീണ്ടും സിനിമയിലേക്ക് തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. മികച്ച സ്വീകരണമാണ് ശോഭനയ്ക്ക് തന്റെ തിരിച്ച് വരവിലും ലഭിച്ചത്. പണ്ട് ഉണ്ടായിരുന്ന ആരാധകരേക്കാൾ കൂടുതൽ പേരാണ് ഇന്നും ശോഭനയ്ക്ക് ആരാധകരായുള്ളത്.

എന്നാൽ നിരവധി ആരാധകർ ഉണ്ടെങ്കിലും ശോഭന തന്റെ വ്യക്തിജീവിതം ആരാധകരുടെ മുന്നിൽ അതികം തുറന്നു പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് എങ്കിൽ പോലും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചോ വ്യക്തികളെ കുറിച്ചോ ഉള്ള വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും ശോഭന ആരാധകർക്ക് മുന്നിൽ അധികം പരസ്യമാക്കിയിട്ടില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ പല അഭിമുഖങ്ങളിലും ശോഭനയുടെ വ്യക്തി ജീവിതത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനോട് എല്ലാം തന്നെ വളരെ കൂൾ ആയി മറുപടിയും ശോഭന പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ അഭിമുഖങ്ങളിൽ തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ചോദിക്കുന്നത് തനിക്ക് ഇഷ്ട്ടമല്ല എന്നും അത് കൊണ്ട് തന്നെ അഭിമുഖങ്ങളിൽ കയറുന്നത് മുൻപ് തന്നെ സ്വകാര്യ ജീവിതത്തിനെ കുറിച്ച് ചോദ്യങ്ങൾ ഒന്നും ചോദിക്കരുത് എന്ന് ഞാൻ പറയും. എന്നാൽ അഭിമുഖം തുടങ്ങി കഴിയുമ്പോൾ അവർ ചോദിക്കുന്നതും ഇത് തന്നെയാണ്. എന്ത് കൊണ്ടാണ് ഞാൻ വിവാഹം കഴിക്കാത്തത് തുടങ്ങി ഉള്ള ചോദ്യങ്ങൾ ആണ് കുത്തി കുത്തി ചോദിക്കുന്നത്. എന്തെങ്കിലും പറ ‘അമ്മ, ഞങ്ങൾക്കും ജീവിക്കണ്ടേ എന്നാണ് അവർ പറയുന്നത്. അത് കൊണ്ട് എനിക്ക് അപ്പോൾ തോന്നുന്ന എന്തെങ്കിലും കാര്യമായിരിക്കും ഞാൻ ഓരോ അഭിമുഖങ്ങളിലും പറയുന്നത് എന്നും ശോഭന പറയുന്നു.

Trending

To Top