Connect with us

Hi, what are you looking for?

Film News

എന്റെ പാവാടയുടെ ഇറക്കം എവിടെ വരെ വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ശോഭന. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം സജീവമായി തന്നെ നിന്ന നടിയാണ് ശോഭന. എന്നാൽ അഭിനയത്തേക്കാൾ ഏറെ ശോഭന നൃത്തത്തെ സ്നേഹിച്ചിരുന്നു. അത് കൊണ്ട് തന്നെ കുറച്ച് വർഷങ്ങൾ നീണ്ട സിനിമ ജീവിതം അവസാനിപ്പിച്ച് താരം നൃത്തത്തിന് പിന്നാലെ പോയിരുന്നു. നൃത്ത വിദ്യാലയങ്ങളും മറ്റുമായി തിരക്കിലാണ് താരം ഇന്ന്. അടുത്തിടെ ശോഭന വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു.

 

മികച്ച സ്വീകാര്യത തന്നെയാണ് ശോഭനയ്ക്ക് തന്റെ രണ്ടാം വരവിലും ലഭിച്ചത്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിനെ കുറിച്ച് ശോഭന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. എനിക്ക് കംഫർട്ടബിൾ ആയ സിനിമകളിലും സീനുകളിലും മാത്രം അഭിനയിച്ച വ്യക്തിയാണ് ഞാൻ. ഇഷ്ട്ടപ്പെടാതെയും കംഫർട്ടബിൾ ആകാതെയും ഞാൻ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. വസ്ത്രത്തിന്റെ കാര്യത്തിൽ പോലും എനിക്ക് എന്റേതായ തീരുമാനം ഉണ്ടായിരുന്നു. എന്റെ പാവാടയുടെ ഇറക്കം എവിടെ വരെ വേണമെന്ന് വരെ ഞാൻ തീരുമാനിച്ചരുന്നു. ഒരിക്കൽ എനിക്ക് ഒരു സിനിമയുടെ ക്ഷണം വന്നു. എന്നാൽ അതിൽ ചില റേ,പ്പ് സീനുകൾ ഉണ്ടായിരുന്നു.

എന്നാൽ ആ സീനുകൾ ഒഴിവാക്കുകയാണെങ്കിൽ താൻ സിനിമ ചെയ്യാമെന്ന് ഞാൻ അവരോട് പറഞ്ഞു. അവർ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ സിനിമയിൽ ഞാൻ അഭിനയിച്ചു. എന്നാൽ സിനിമ തിയേറ്ററിൽ വന്നപ്പോൾ അതിൽ ആ റേപ്പ് സീൻ ഉണ്ട്. അവർ ഞാൻ അറിയാതെ ആ സീനുകൾ ഒരു ഡ്യൂപ്പിനെ വെച്ച് ചെയ്തു സിനിമയിൽ കയറ്റിയിരുന്നു. ഈ കാര്യങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. സിനിമ തിയേറ്ററിൽ വന്നപ്പോൾ ആണ് ഞാൻ ഇത് അറിയുന്നത്. എന്നോട് ഒന്ന് അനുവാദം പോലും ചോദിക്കാതെയാണ് അവർ അത് ചെയ്തത്. അത് കൊണ്ട് തന്നെ അച്ഛൻ അത് വലിയ പ്രശ്നം ആക്കിയിരുന്നു. എന്റെ അറിവോടെയും സമ്മതത്തോടെയും ആയിരുന്നില്ല അവർ അത് ചെയ്തത് എന്നും ശോഭന പറയുന്നു.

You May Also Like