പ്രിയപ്പെട്ട ശോഭനയ്ക്ക് നൃത്തവേദിയില്‍ വെച്ചൊരു കിടിലന്‍ സര്‍പ്രൈസ്..!!

അന്‍പതുകളുടെ നിറവിലും ശോഭന എന്ന നര്‍ത്തകിയുടെ ഓരോ നൃത്തച്ചുവടുകളും പ്രേക്ഷകരുടെ മനം കവരുകയാണ്. കഴിഞ്ഞ ദിവസം തന്റെ 52-ാം ജന്മദിനം ആഘോഷിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടിയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പിറന്നാള്‍ ദിനത്തില്‍…

അന്‍പതുകളുടെ നിറവിലും ശോഭന എന്ന നര്‍ത്തകിയുടെ ഓരോ നൃത്തച്ചുവടുകളും പ്രേക്ഷകരുടെ മനം കവരുകയാണ്. കഴിഞ്ഞ ദിവസം തന്റെ 52-ാം ജന്മദിനം ആഘോഷിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടിയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പിറന്നാള്‍ ദിനത്തില്‍ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുകയായിരുന്നു ശോഭന. നൃത്തവേദിയില്‍ ശോഭനയ്ക്ക് സംഘാടകര്‍ വലിയൊരു സര്‍പ്രൈസ് തന്നെ ഒരുക്കിയിരുന്നു.

വേദിയില്‍ വെച്ച് സര്‍പ്രൈസ് ആയി നില്‍ക്കുന്ന ശോഭനയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും മലയാളി സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും പ്രിയങ്കരിയായ നടിയാണ് ശോഭന. ഇപ്പോള്‍ അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന തന്റെ സമയം മാറ്റിവയ്ക്കുന്നത്.

ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. സിനിമാ നൃത്ത കുടുംബത്തില്‍ നിന്നാണ് ശോഭനയും വരുന്നത്. തന്റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും ശോഭന എത്തിയത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യ ഫെസ്റ്റിവലില്‍

https://www.instagram.com/tv/CbX6OlpI7Qk/?utm_source=ig_web_copy_link

നൃത്തം ചെയ്യുകയായിരുന്ന നടിയ്ക്ക് പിറന്നാള്‍ ദിനത്തില്‍ നൃത്തവേദിയില്‍ സംഘാടകര്‍ ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. നൃത്തം ചെയ്യുന്നതിനായി വേദിയിലേക്ക് എത്തിയ ശോഭനയ്ക്കായി കേക്കുമായി വിദ്യാര്‍ത്ഥികളും എത്തി. അതീവ സന്തോഷത്തോടെ കേക്ക് മുറിച്ച് നന്ദി അറിയിച്ചാണ് നടി പിന്നീട് ചുവടുവെച്ചത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.