Connect with us

Hi, what are you looking for?

Film News

‘മാറ്റമില്ലാതെ സേതുരാമയ്യര്‍’: റിലീസ് സൂചന നല്‍കി അണിയറ പ്രവര്‍ത്തകര്‍

ഭീഷ്മ പര്‍വ്വത്തിന് പിന്നാലെ തിയേറ്ററുകള്‍ അടക്കി വാഴാന്‍ മമ്മൂട്ടി ചിത്രം സിബിഐ 5: ദി ബ്രെയ്ന്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രം ഏപ്രില്‍ അവസാന വാരം തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

മമ്മൂട്ടി പങ്കുവെച്ച ചിത്രത്തില്‍ മാറ്റമില്ലാതെ അന്നും ഇന്നും സേതുരാമയ്യര്‍ നിറഞ്ഞുനില്‍ക്കുന്നു. സേതുരാമയ്യരുടെ നടത്തവും സ്‌റ്റെലും എല്ലാം അതുപോലെ കാത്തുസൂക്ഷിക്കുന്ന രീതിയിലാണ് ചിത്രം. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു തന്നെയാണ് അഞ്ചാം വട്ടവും സേതുരാമയ്യരെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്.

You May Also Like