Connect with us

Hi, what are you looking for?

Film News

ഇതെല്ലാം അപര്‍ണയ്ക്ക് അല്ലാതെ മറ്റാര്‍ക്ക് സാധിക്കും..? ആരാധകരെയെല്ലാം ഞെട്ടിച്ചു..!!

മലയാള സിനിമയിലെ യുവനടിമാരില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് അപര്‍ണ ബാലമുരളി. മലയാളത്തില്‍ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ഫഹദിന്റെ നായികയായി വന്ന നടി അന്ന് മുതല്‍ക്കേ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുകയാണ് അപര്‍ണ ബാലമുരളി. ഒരു നടി എന്നതിലുപരി നര്‍ത്തകിയും ഗായികും കൂടിയാണ് അപര്‍ണ. ഇപ്പോഴിതാ താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.

‘ഇരുവര്‍’ എന്ന ചിത്രത്തിലെ നറുമുഖയേ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന് ചുവടുവെച്ച് എത്തിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ കടന്നു പോയെങ്കിലും ഈ സിനിമയോടും ഇതിലെ ഗാനങ്ങളോടും പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയമാണ്. ഇപ്പോഴിതാ, ഗാനരംഗത്തിന് ഒരു കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്ന നടി അപര്‍ണ ബാലമുരളിയുടെ പുതിയ പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്.

https://www.instagram.com/p/CbXtR8PPqLY/?utm_source=ig_web_copy_link

അഞ്ജലി വാര്യര്‍ ആലപിക്കുന്ന ഗാനത്തിനൊപ്പം അപര്‍ണ ചുവടുവയ്ക്കുകയാണ്. ഗാനരംഗത്ത് വീണ വായിക്കുന്നത് അപര്‍ണയുടെ അച്ഛനായ ബലമുരളിയാണ്. പാട്ടിലും നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന അപര്‍ണയുടെ ഈ നൃത്തവിഡിയോയും ശ്രദ്ധേയമാകുകയാണ്. മുന്‍പ് തഞ്ചാവൂര്‍ ശങ്കര അയ്യര്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന് ചുവടുവെച്ച് വിസ്മയിപ്പിച്ചിരുന്നു അപര്‍ണ.

https://www.instagram.com/reel/CbZ9pL-IzbX/?utm_source=ig_web_copy_link

അതേസമയം, മലയാളത്തിലും തമിഴിലുമായി കൈ നിറയെ സിനിമകളാണ് അപര്‍ണയ്ക്ക് ഉള്ളത്. താരത്തിന്റെ പുതിയ നൃത്തച്ചുവടുകള്‍ക്ക് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും മികച്ച കമന്റുകളുമായി എത്തുകയാണ്. ഇതെല്ലാം അപര്‍ണയ്ക്ക് അല്ലാതെ മറ്റാര്‍ക്ക് സാധിക്കും എന്നാണ് ആരാധകര്‍ക്ക് ചോദിക്കുന്നത്.

You May Also Like