Film News

നടന്‍ ശ്യാം മോഹന്‍ വിവാഹിതനായി; വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെയും നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ താരം ശ്യാം മോഹന്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ഗോപികയാണ് വധു. ഗായിക കൂടിയായ ഗോപികയുമൊത്തുള്ള വിവാഹ വാര്‍ത്ത താരം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പുറത്തുവിട്ടത്.

 

View this post on Instagram

 

A post shared by ShyaM Mohan M (@shyammeyyy)

ജീവിത പങ്കാളിയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് ശ്യാമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ‘നീ ഇല്ലെങ്കില്‍ ഇന്നെന്‍ ജന്മം വേനല്‍ കനവായി പോയി പോയേനെ’ എന്ന വരികളായിരുന്നു ക്യാപ്ഷനായി നല്‍കിയത്.

കൈരളി ടിവിയില്‍ ആങ്കറിങ് ചെയ്തുകൊണ്ട് കരിയര്‍ ആരംഭിച്ച ശ്യാം പൊന്മുട്ട, ഫേസ് ടു ഫേസ്, ബെറ്റര്‍ ഹാഫ്, നൈറ്റ് ഷിഫ്റ്റ് പോലുള്ള വെബ് സീരീസ് തിരക്കഥ എഴുതി അഭിനയിച്ചതിലൂടെയാണ് ശ്രദ്ധ നേടിയത്. അമ്മ സിനിമ – സീരയില്‍ അഭിനേത്രിയാണ്. അതുകൊണ്ട് അഭിനയം തന്റെ രക്തത്തിലുള്ളതാണ്. ബാങ്കിങ് ജോലി ഉപേക്ഷിച്ചാണ് ശ്യാം അഭിനയ രംഗത്തേക്ക് ഇറങ്ങിയത്.

വെബ് സീരീസുകള്‍ക്ക് പുറമെ സിനിമകളിലും ശ്യാ മോഹന്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലെ വേഷം എല്ലാം ശ്രദ്ധേയമാണ്. ഹെവന്‍ എന്ന ചിത്രത്തിലെ പൊലീസ് വേഷവും കൈയ്യടി നേടിയിരുന്നു.

Trending

To Top