Film News

ഒരിക്കലും താൻ മമ്മൂക്കയെ കാണുന്നതുപോലെയല്ല ലാലിനെ കാണുന്നത്, കാരണം പറഞ്ഞു സിദ്ധിഖ് 

മലയാള സിനിമയിലെ നടന വിസ്‌മയങ്ങൾ എന്ന് എന്ന് പറയാവുന്ന രണ്ടു താരങ്ങൾ ആണ് മോഹൻലാലും, മമ്മൂട്ടിയും, ഇപ്പോൾ താരങ്ങളെ കുറിച്ച് സിദ്ധിഖ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്, താൻ ഒരിക്കലും മമ്മൂക്കയെ കാണുന്നതുപോലെ അല്ല മോഹൻലാലിനെ കാണുന്നത്, കാരണം ഞാൻ ലാലുമായി സമപ്രായക്കാർ ആണ്, എന്നാൽ മമ്മൂക്ക എന്നെക്കാൾ മൂത്ത ആളാണ് അതിന്റെതായ ബഹുമാനം ഞാൻ അദ്ദേഹത്തിന് കൊടുക്കാറുണ്ട് സിദ്ധിഖ് പറയുന്നു.

മോഹൻലാലിനേക്കാൾ  കൂടുതൽ ബഹുമാനം ഞാൻ മമ്മൂക്കക്ക് കൊടുക്കാറുണ്ട്. ലാലിനോട് എനിക്ക് സ്നേഹം കൊണ്ടുള്ള ബഹുമാനം ആണ് ഒരു നല്ല കൊടും കാറ്റ് ഉണ്ടായാലും ലാൽ കുലുങ്ങില്ല. എന്ത് വന്നാലും അയാൾ അത് നേരിടും അതാണ് ലാൽ സിദ്ധിഖ് പറയുന്നു.

ലാലിൻറെ ആ മനോധൈര്യം ഞാൻ നോക്കി പഠിക്കാറുണ്ട്, പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന നിലപാടാണ് ലാലിന്റേതു. അതുകൊണ്ടു തന്നെ അയാളിൽ നിന്നും എനിക്ക് ഒരുപാടു പഠിക്കാനുണ്ട് സിദ്ധിഖ് പറയുന്നു, മറ്റു ഭാഷകളിൽ അഭിനയിക്കുന്നവർ ലാലിനെ എന്ത് ബഹുമാനത്തോടെ ആണ് കാണുന്നത്, താൻ അങ്ങനെ അഭിനയിക്കാൻ പോകുമ്പോൾ അവർ തന്നോട് ചോദിക്കും ലാൽ സാർ എങ്ങനെ ഇരിക്കുന്നു, അത്ര ബഹുമാനം ആണ് അവർക്ക് സിദ്ധിഖ് പറയുന്നു.

 

Trending

To Top