Connect with us

Hi, what are you looking for?

Film News

റിച്ചാര്‍ഡ് ഗിര്‍ ചുംബിച്ച കേസ്!! ശില്‍പ ഷെട്ടിയെ കുറ്റവിമുക്തയാക്കി

പൊതുപരിപാടിയില്‍ വെച്ച് നടി ശില്‍പ ഷെട്ടിയെ റിച്ചാര്‍ഡ് ഗിര്‍ ചുംബിച്ച സംഭവത്തില്‍ ചാര്‍ജ് ചെയ്ത ക്രിമിനല്‍ കേസ് മുംബൈ സെഷന്‍സ് കോടതി റദ്ദാക്കി. 2007ല്‍ ഒരു പൊതുപരിപാടിയില്‍ വെച്ചുണ്ടായ വിവാദം ഇതോടെ തീര്‍പ്പായി. ഇതുമായി ബന്ധപ്പെട്ട് നടിക്കെതിരെ ചുമത്തിയ ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

കേസിന്റെ വാദത്തിനിടെ ഒരു സ്ത്രീയെ പൊതുസ്ഥലത്ത് വച്ച് സ്പര്‍ശിക്കുകയോ മറ്റോ ചെയ്താല്‍ അവളെ കുറ്റവിചാരണ ചെയ്യാന്‍ കഴിയില്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്സി ജാദവ് പറഞ്ഞു.

ശില്‍പ ഒരു സ്ത്രീയുടെ പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്തിയതായി സൂചിപ്പിക്കുന്നതിന് തെളിവുകളില്ല. ശില്‍പ്പ ഷെട്ടിയുടെ ഭാഗത്തുനിന്ന് ചുംബിക്കുന്നതിനായി ഏകപക്ഷീയ നീക്കമൊന്നും ഇല്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ഇതില്‍ ഒരു അശ്ലീലതയും കാണാനില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

2007ലാണ് സംഭവം. എയ്ഡ്സിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനുള്ള ഒരു പരിപാടിയിലാണ് എയ്ഡ്സ് ചുംബനത്തിലൂടെ പകരില്ല എന്ന കാര്യം വ്യക്തമാക്കാന്‍ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗിര്‍ ശില്‍പ ഷെട്ടിയെ പരിപാടിക്കിടെ നടിയുടെ കവിളില്‍ ചുംബിച്ചത്.

ഗിറിന്റെ പെട്ടെന്നുള്ള നീക്കം ശില്‍പ്പയെ ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു വാര്‍ത്തകള്‍. ഫോട്ടോകളും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പിന്നാലെയാണ് 2007-ല്‍ ഐപിസി വിവിധ വകുപ്പുകള്‍ പ്രകാരം രാജസ്ഥാനില്‍ കേസ് എടുത്തത്.

ഈ കേസ് പിന്നീട് 2017-ല്‍ മുംബൈയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഷെട്ടിക്കെതിരായ കേസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പക്ഷേ ചടങ്ങിലെ മാധ്യമ സാന്നിധ്യം ശില്‍പയ്ക്ക് നന്നായി അറിയാമെന്നും അവര്‍
ചുംബനത്തെ എതിര്‍ത്തില്ലെന്നും അവകാശപ്പെട്ട് പ്രോസിക്യൂഷന്‍ ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ തള്ളിയത്.

You May Also Like