Film News

‘വോയിസ് ഓഫ് സത്യനാഥൻ’ ശരിക്കും ഞാൻ പേടിച്ച സിനിമ! കാരണം പറഞ്ഞു സിദ്ദിഖ്, വീഡിയോ

ഒരു സിനിമ റിലീസ് ആയി അതിന്റെ വിജയത്തിൽ എത്തുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത് നടൻ സിദ്ധിഖ് പറയുന്നു, ‘വോയിസ് ഓഫ് സത്യനാഥൻ’ ചിത്രത്തിന്റെ വിജയത്തോടു അനുബന്ധിച്ചുള്ള ചടങ്ങിലാണ് നടൻ സിദ്ധിഖ് ഇങ്ങനെ പറയുന്നത്. ഒരു സിനിമയുടെ വിജയം അത് ആഘോഷിക്കുക തന്നെ ചെയ്യണം, ഇപ്പോൾ ഒരു സിനിമ വിജയിച്ചു മുന്നേറാൻ വലിയ പ്രയാസമാണ്, ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞും ഒരുപാടു ലയിറ്റ് ആയാണ് റിലീസ് ആയത്.

ഈ സിനിമ ചെയ്യ്തു കഴിഞ്ഞു, റിലീസിനെ മുൻപേ താൻ റാഫിയെ വിളിക്കും, എന്താണ് സിനിമ താമസിക്കുന്നത് എന്ന് ചോദിക്കുമായിരുന്നു. കാരണം സിനിമയുടെ റിസ്‌ലറ്റ് അറിയുന്നതിനുമുപരി താൻ ഈ സിനിമയിൽ വളരെ ഓവർ ആയാണ് അഭിനയിച്ചിരിക്കുന്നത്, അതൊരു പേടി പോലെ ആണ്.

ഞാൻ ഒരുപാട് ഓവർ ആയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്, അങ്ങനെ ആദ്യമായിട്ട് ആണ് ഇങ്ങനെ ഓവർ ആയി ഒരു സിനിമ ചെയ്യുന്നത്. ദിലീപിനൊപ്പം ബാലൻ വക്കീൽ എന്ന ചിത്രത്തിലാണ് പിന്നെ ഒരു ഹ്യൂമർ കഥാപാത്രത്തെ ചെയ്യ്തത്. എന്റെ ഭയം ഈ ചിത്രത്തിൽ ഞാൻ തലകുത്തി വീഴുമ്പോൾ ഒക്കെ ഞാൻ റാഫിയോടു ചോദിക്കും തീയറ്ററിൽ ഞാൻ ഇത് ഓവർ ആയല്ലേ ചെയ്യ്തത് എന്ന് സിദ്ദിഖ് പറയുന്നു, വോയിസ് ഓഫ് സത്യനാഥൻ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറിയ ചിത്രം ആയിരുന്നു.

 

 

Trending

To Top