ശോഭനയുടെ അടുത്ത് നിന്നും എനിക്ക് ഒരുപാട് തവണ ആ അനുഭവം ഉണ്ടായി

മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്.  അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയത് .…

മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്.  അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയത് . മൂന്നു തവണ ദേശീയ പുരസ്കാരം, ഒരു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവ നേടിയിട്ടുള്ള ശോഭനയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ‘കലാര്‍പ്പണ’ എന്ന പേരിലുള്ള തന്‍റെ നൃത്ത വിദ്യാലയത്തിന്‍റെ പ്രവ‍ര്‍ത്തനങ്ങളിലും ശോഭന എപ്പോളും തിരക്കിലാണ്. 1984 മുതൽ സിനിമാ ലോകത്ത് സജീവമായുള്ള നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലടക്കം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2014 വരെ സിനിമയിൽ സജീവമായിരുന്നെങ്കിലും പിന്നീട് അഭിനയം വിട്ട് നൃത്തത്തിന്‍റെ ലോകത്തായിരുന്നു. 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചെത്തിയത്.

ഇപ്പോൾസിദ്ദിഖ്-ലാൽ ശോഭനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഏറെ സ്ര്ദ് നേടുന്നത്, ശോഭന റാംജിറാവു സ്പീക്കിങ്ങിൽ ഓക്കെ പറഞ്ഞെങ്കിലും പിന്നീട് ഡേറ്റ് പ്രശ്നമായി. പിന്നീട് മറ്റൊരു നായികയെ കാസ്റ്റ് ചെയ്യേണ്ടി വന്നു. ഹരിഹർ നഗറിലും ഗോഡ്ഫാദറിലുമൊക്കെ സമാനമായിരുന്നു അവസ്ഥ. എന്നാൽ ഹിറ്റ്ലർ സിനിമയ്ക്കായി ശോഭനയെ വിളിച്ചപ്പോൾ എന്ത് പ്രശ്നമുണ്ടായാലും താൻ ഈ റോൾ വിട്ടു കളയില്ലെന്ന് പറഞ്ഞ് എത്തുക ആയിരുന്നെന്നും സിദ്ദിഖ് പറയുന്നു, സിദ്ധിഖ് പങ്കുവെച്ച ഒരു കുറിപ്പിൽ കൂടിയാണ് ഈ കാര്യം വ്യക്തമാക്കിയത്, സ്റ്റാർ ആൻഡ് സ്‌റ്റൈലിൽ എഴുതിയ കുറിപ്പിൽ കൂടിയാണ് തന്റെ അനുഭവം അദ്ദേഹം വ്യക്തമാക്കിയത്.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ് ശോഭന, തന്റെ ഡാൻസ് ക്ലസിന്റെ വീഡിയോയും മകളുടെ വീഡിയോയും ഒക്കെ താരം പങ്കുവെക്കാറുണ്ട്, അടുത്തിടെ താരം തന്റെ മകൾ അനന്ത നാരായണിയെ പഠിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു, എന്നാൽ തന്റെ വീഡിയോയിൽ ഒന്നും തന്നെ ശോഭന മകളുടെ ചിത്രം പുറത്ത് വിടാറില്ല, മിക്കപ്പോഴും ഇതിൽ പരിഭവവുമായി ആരാധകർ എത്താറുണ്ട്.