‘ജീവിതത്തിലെ ആദ്യത്തെ തേപ്പ്, പിന്നങ്ങോട്ട് തേപ്പ് വാങ്ങുക എന്നത് ശീലമായി’ കുറിപ്പുമായി സിന്‍സി

തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് എഴുത്തുകാരി സിന്‍സി അനില്‍. ഇന്‍സ്റ്റയില്‍ എന്റെ ഫോട്ടോസിനു അറഞ്ചം പുറഞ്ചം love ഇട്ടു കളിക്കുന്ന ഒരു പ്രൊഫൈല്‍ കണ്ടു. നോക്കി ചെന്നപ്പോള്‍ ആ പഴയ തേപ്പുകാരനെ…

sincy anil facebook post about old love

തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് എഴുത്തുകാരി സിന്‍സി അനില്‍. ഇന്‍സ്റ്റയില്‍ എന്റെ ഫോട്ടോസിനു അറഞ്ചം പുറഞ്ചം love ഇട്ടു കളിക്കുന്ന ഒരു പ്രൊഫൈല്‍ കണ്ടു. നോക്കി ചെന്നപ്പോള്‍ ആ പഴയ തേപ്പുകാരനെ കണ്ടു. നൊസ്റ്റു അടിച്ചിട്ട് എഴുതിയ പോസ്റ്റെന്ന് സിന്‍സി കുറിക്കുന്നു.

കുറിപ്പ് വായിക്കാം

ആദ്യത്തെ പ്രണയം എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു… കാർന്നൊന്മാരെ കാണാൻ കുറച്ചു കോലം ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് ഞാനും തരക്കേടില്ലാത്ത ഒരു സുന്ദരിക്കുട്ടി തന്നെ ആയിരുന്നു….(തള്ളല്ല 😬😬) അതുകൊണ്ട് തന്നെ love letter തന്നു പുറകെ നടക്കാൻ ചെക്കന്മാരും ഉണ്ടായിരുന്നു… അപ്പൻ ടെറർ ആയിരുന്നത് കൊണ്ട് ആരും പ്രേമം സിനിമയിൽ കാണുന്ന പോലെ ഗേറ്റ് ന് മുന്നിൽ വന്നു നിന്നിട്ടില്ല എന്ന് മാത്രം… അന്നൊക്കെ ക്ലാസ്സിലെ എല്ലാവർക്കുമുണ്ട് ലൈൻ… പിന്നെന്തു കൊണ്ട് എനിക്കില്ല എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. … പ്രേമം പറഞ്ഞു വരുന്നോരെ ഒന്നും കാണുമ്പോ നസ്രിയ പറയുന്ന പോലെ അടിവയറ്റിൽ മഞ്ഞു വീഴുന്ന ഫീലും ഇല്ല… അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കാണാൻ കൊള്ളാവുന്ന ( അന്നത്തെ എന്റെ പുരുഷ സൗന്ദര്യ സങ്കല്പം വളരെ ലോ ലെവൽ ആയിരുന്നു ) ഒരു ചെക്കൻ പ്രേമം പറഞ്ഞു വന്നു… അവനതു പറയുമ്പോൾ ആ പറഞ്ഞ മഞ്ഞു വീഴ്ച ഉണ്ടായോ 🤔🤔🤔 ആ… ആർക്കറിയാം… എന്തായാലും Yes പറയാൻ തന്നെ തീരുമാനിച്ചു… ഞാൻ പറയാൻ വൈകിയാൽ ഇനി അതും കൈയിൽ നിന്നും പോയാലോ.. 🙄 അങ്ങനെ ഇന്റർവെൽ സമയങ്ങളിൽ എല്ലാം ഞങ്ങളുടെ കണ്ണുകൾ കഥ പറയാൻ തുടങ്ങി… അടുത്ത് പോയി നിന്നു വർത്തമാനം പറയാനുള്ള ധൈര്യം ഒന്നുമില്ല… പക്ഷെ ഒരായിരം കാര്യങ്ങൾ പറയാനുണ്ട്…ഇന്നത്തെ പോലെ ഫോണും ഇല്ല… ആകെ നിരാശയായി…അവസാനം കത്തുകളിലൂടെ ഞങ്ങൾ ഞങ്ങളുടെ പ്രണയം കൈ മാറാൻ തുടങ്ങി.. അക്ഷരങ്ങളിലൂടെ ഞങ്ങളുടെ പ്രണയം ആളി കത്തികൊണ്ടിരുന്നു… പതിവ് പോലെ ഒരു കത്ത് കിട്ടി…. വിറയാർന്ന ചുണ്ടുകൾ കൊണ്ട് തുടിക്കുന്ന മനസ്സ് കൊണ്ട് ഞാൻ അതിലെ അക്ഷരങ്ങൾ കൊതിയോടെ വായിക്കുവാൻ തുടങ്ങി…. “മെറിൻ….. ഞാൻ ഇതെങ്ങനെയാണ് നിന്നെ പറഞ്ഞു മനസിലാക്കുന്നത്…സിൻസിയുമായി എനിക്ക് ഒരു പ്രേമവും ഇല്ല…വെറും ഫ്രണ്ട്ഷിപ്പ്‌ മാത്രമാണ് ഉള്ളത്….” ഞാൻ വീണ്ടും വീണ്ടും വായിച്ചു… ഞാൻ നേരെ അവന്റെ ക്ലാസ്സ്‌ റൂം ലക്ഷ്യമാക്കി നടന്നു…. മുന്നിൽ ചെന്നു കത്ത് നീട്ടിയിട്ട് ചോദിച്ചു… ആർക്ക് എഴുതിയതാണ് ഇത്…???? അവൻ എന്തോ നോക്കുന്ന പോലെ പാന്റിന്റെ രണ്ടു സൈഡ് ലെ പോക്കറ്റിലും കൈയിട്ടു നോക്കി… എന്നിട്ട് പോക്കറ്റിൽ നിന്നും എടുത്ത മറ്റൊരു കത്ത് നീട്ടി എന്നോട് പറഞ്ഞു… അയ്യോ.. കത്ത് മാറി പോയി… ഇതായിരുന്നു തനിക്കുള്ള കത്ത്…. സോറി… പ്ലിംഗ് അല്ല.. പ്ലിങ്ങോട് പ്ലിങ്… അതായിരുന്നു ജീവിതത്തിലെ ആദ്യത്തെ തേപ്പ്‌….😂 പിന്നങ്ങോട്ട് തേപ്പ്‌ വാങ്ങുക എന്നത് ശീലമായി…. 🤭 ഇന്നിപ്പോ ഇൻസ്റ്റയിൽ എന്റെ ഫോട്ടോസിനു അറഞ്ചം പുറഞ്ചം love ഇട്ടു കളിക്കുന്ന ഒരു പ്രൊഫൈൽ കണ്ടു… നോക്കി ചെന്നപ്പോൾ ആ പഴയ തേപ്പുകാരനെ കണ്ടു… 😬😬😃😂 നൊസ്റ്റു അടിച്ചിട്ട് എഴുതിയ പോസ്റ്റ്‌…