ഈ പിറന്നാളിനോട് താല്പര്യം ഇല്ലായിരുന്നു…! പക്ഷേ!! മറ്റൊരു സന്തോഷം കൂടിയുണ്ട്..!! സൗഭാഗ്യ പറയുന്നു

സിനിമകളിലോ സീരിയലുകളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മ താര കല്യാണിന്റെ പാത പിന്തുടര്‍ന്ന് നൃത്ത കലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം ടിക്കടോക്ക് വീഡിയോസിലൂടെയാണ് മലയാളികളുടെ ഇഷ്ട താരമായി മാറിയത്.…

സിനിമകളിലോ സീരിയലുകളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മ താര കല്യാണിന്റെ പാത പിന്തുടര്‍ന്ന് നൃത്ത കലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം ടിക്കടോക്ക് വീഡിയോസിലൂടെയാണ് മലയാളികളുടെ ഇഷ്ട താരമായി മാറിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിനത്തെ കുറിച്ച് തുറന്ന് പറഞ്ഞ താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ 29-ാം ജന്മദിനം ആഷോഷിച്ചിരിക്കുകയാണ് സൗഭാഗ്യ. കുഞ്ഞ് ഉണ്ടായതിന് ശേഷമുള്ള

ആദ്യത്തെ പിറന്നാള്‍ ദിനമാണ് താരം ആഘോഷിച്ചത്. തനിക്ക് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല 29-ാം വയസ്സിലെ ഈ പിറന്നാള്‍ ആഘോഷം എന്നാല്‍ മകള്‍ വന്നതിന് ശേഷമുള്ള ജന്മദിനം ആയത് കൊണ്ടാണ് അത്രയും സ്‌പെഷ്യല്‍ ആയത് എന്നാണ് സൗഭാഗ്യ പറയുന്നത്. വളരെ ചെറിയി രീതിയിലാണ് ഈ ദിനം താരം കുടുംബത്തോടൊപ്പം ആഘോഷിച്ചത്. പുതിയ വാഹനം വാങ്ങിയതിന്റെ പൂജ കൂടി

നടത്തുന്ന സന്തോഷം കൂടി താരം തന്റെ വീഡിയയോയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. നിരവധിപ്പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കമന്റുകള്‍ പങ്കുവെച്ചത്. ചിപ്പിയാണ് തനിക്ക് വേണ്ടി സദ്യയൊരുക്കുന്നത്. ചേട്ടനെ ഞാന്‍ വിളിക്കുന്ന പേരാണ് ചിപ്പി. അത് കേള്‍ക്കുമ്പോഴേ ചേട്ടന് ദേഷ്യം വരും.

അത് കാണാനായി ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊക്കെ മന:പ്പൂര്‍വ്വമായി ആ പേര് വിളിക്കാറുണ്ട്. ഭര്‍ത്താവ് അര്‍ജുനും അമ്മ താരകല്യാണുമാണ് സൗഭാഗ്യയ്ക്ക് പിറന്നാള്‍ സദ്യ നല്‍കിയത്. വീഡിയോയില്‍ മുഴുനീളെ കുഞ്ഞ് സുദര്‍ശനയേയും കാണാം..