Connect with us

Hi, what are you looking for?

Film News

ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടത്: ദിലീപിന്റെ വെളിപ്പെടുത്തല്‍ പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റേതെന്ന് കരുതുന്ന നിര്‍ണ്ണായക ഫോണ്‍ സംഭാഷണം പുറത്ത്. തന്റെ സുഹൃത്തായ ബൈജുവുമായി ദിലീപ് സംസാരിക്കുന്ന രീതിയിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ‘ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷയാണ്. അവരെ നമ്മള്‍ രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്ന് ദിലീപ് പറയുന്നതായ ശബ്ദ രേഖയാണ് പുറത്തായത്.

എന്നാല്‍ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ദിലീപ് ആരോപണങ്ങള്‍ നിഷേധിച്ചു. ഇത് തന്റെ ശബ്ദമല്ലെന്നാണ് ദിലീപ് വ്യക്തമാക്കിയത്. തന്റെ ശബ്ദത്തില്‍ മിമിക്രി ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് കൃത്രിമമായി ശബ്ദ രേഖകള്‍ നിര്‍മ്മിച്ചതായ ആരോപണം ദിലീപ് നേരത്തെ ഉന്നയിച്ചിരുന്നു.

എന്നാല്‍ ദിലീപിന്റെ ശബ്ദം സാക്ഷികള്‍ തിരിച്ചറിഞ്ഞതായും പുറത്തുവന്ന ശബ്ദ സന്ദേശം ദിലീപിന്റെ ഫോണില്‍നിന്നും കണ്ടെടുത്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ശബ്ദ രേഖ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

murder conspiracy-case-dileep-at-high-court

കേസില്‍ കാവ്യയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കാവ്യയുമായി ബന്ധപ്പെട്ട സംഭാഷണത്തില്‍ കേസില്‍ ഉള്‍പ്പെട്ട ചിലര്‍ പങ്കെടുത്തതായ ശബ്ദ രേഖകളും പുറത്തുവന്നിരുന്നു. ഇത് കേസിനെ വഴിതിരിച്ച് വിടാനുള്ള ശ്രമമായും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യയ്ക്ക് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതുതായി പുറത്തുവന്ന ഓഡിയോയുമായി ബന്ധപ്പെട്ടും കാവ്യയ്ക്ക് ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് സൂചന. കാവ്യയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്നില്ലായെങ്കില്‍ കാവ്യയ്ക്ക് അത് ആശ്വാസമാകുമെന്നും വിലയിരുത്തലുകളുണ്ട്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണങ്ങളൊന്നും കാവ്യ ഇതുവരെ നടത്തിയിട്ടില്ല.


ദിലീപിന് തിരിച്ചടികള്‍ നേരിട്ടതിന് പിന്നിലെ കാരണങ്ങള്‍ പറയുന്ന സുരാജിന്റെ ശബ്ദ രേഖ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപ് തുടര്‍ച്ചയായി നേരിടുന്ന തിരിച്ചടികളില്‍ കാവ്യയുമായുള്ള വിവാഹത്തിന് പങ്കുണ്ടെന്നും ഇവര്‍ തമ്മിലുള്ള വിവാഹത്തിന് എന്തെങ്കിലും ദോഷമുണ്ടോ എന്ന് പരിശോധിക്കണമെന്ന് സുരാജ്, സുഹൃത്ത് ശരത്തിനോട് പറയുന്നത് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്.

വിവാഹത്തിന് പിന്നാലെ ദിലീപിനുണ്ടായ ധന നഷ്ടത്തെ കുറിച്ചും ഓഡിയോയില്‍ പറയുന്നുണ്ട്. ‘ധന നഷ്ടം ഭീകരമാണ്. ജാക് ഡാനിയേലില്‍ പൈസ കിട്ടിയില്ല. അതങ്ങനെ പോയി. ഡിങ്കന്‍ പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തീയേറ്ററില്‍ നിന്നു വരുമാനമില്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇത് ക്ലിയര്‍ ചെയ്യേണ്ടതുണ്ടെന്നും സുരാജ് പറയുന്നു.

കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ പ്രശ്നമാണ് സംഭവങ്ങള്‍ക്ക് കാരണം. കാവ്യക്ക് വേണ്ടി ഇടപെട്ടതാണ് ദിലീപ് കുടുങ്ങാന്‍ കാരണം. ‘ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ, ചേട്ടന് ആര്‍ക്കും കേറി ഇറങ്ങാവുന്ന ഡി സിനിമാസുണ്ട്, ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്ത് കൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തിയതെന്ന് കോമണ്‍ സെന്‍സുള്ള ആര്‍ക്കും മനസ്സിലാവും.കാവ്യയും ഇവരുമെല്ലാം കൂട്ട് കൂടി നടന്നിട്ട്. അവരെല്ലാം പറ്റിച്ചിട്ട് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ട് പോയ വൈരാഗ്യം… കാവ്യക്ക് പണി കൊടുക്കണമെന്ന്. ഇത് പുള്ളിക്ക് സമ്മതിക്കാന്‍ വിഷമമാണ്’ സുരാജ് പറയുന്നു.

You May Also Like