നടി ശ്രീലയ അമ്മയായി.. ആദ്യ കൺമണിയെ വരവേറ്റ് കുടുംബം !

കഴിഞ്ഞ വര്ഷം തുടക്കത്തിൽ ആയിരുന്നു ശ്രീലയ രണ്ടാമതും വിവാഹിതയാകുന്നത്. നടിയുടെ വിവാഹം വാർത്തകളിൽ നിറയുകയും ചെയ്തു. ഇപ്പോൾ ആദ്യ കണ്മണിക്ക് ജന്മം നൽകിയിരിക്കുകയാണ് ശ്രീലയ. താരത്തിന് ജനിച്ചിരിക്കുന്നത് ഒരു പെൺകുഞ്ഞാണ്. അടുത്തിടെ പൊതുവേദിയിൽ ഭർത്താവിനൊപ്പം…

കഴിഞ്ഞ വര്ഷം തുടക്കത്തിൽ ആയിരുന്നു ശ്രീലയ രണ്ടാമതും വിവാഹിതയാകുന്നത്. നടിയുടെ വിവാഹം വാർത്തകളിൽ നിറയുകയും ചെയ്തു. ഇപ്പോൾ ആദ്യ കണ്മണിക്ക് ജന്മം നൽകിയിരിക്കുകയാണ് ശ്രീലയ. താരത്തിന് ജനിച്ചിരിക്കുന്നത് ഒരു പെൺകുഞ്ഞാണ്. അടുത്തിടെ പൊതുവേദിയിൽ ഭർത്താവിനൊപ്പം എത്തിയപ്പോൾ ആയിരുന്നു ശ്രീലയ ഗർഭിണി ആണെന്ന വിവരം തന്നെ ആരാധകർ അറിഞ്ഞത്. അന്നുമുതൽ ഇങ്ങോട്ട് നടിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു.

ഭർത്താവ് റോബിന്റെ കൂടെ വിദേശത്ത് ആയിരുന്നു എങ്കിലും പ്രസവത്തിന് വേണ്ടിയാണ് ശ്രീലയ നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ആണ് താരത്തിന്റെ പ്രസവം നടന്നത്. കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ ആയിരുന്നു താരത്തിന്റെ പ്രസവം. ഗർഭകാലം അത്ര വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയതിന്റെ സന്തോഷവും നടി നേരുത്തെ പങ്ക് വെച്ചിരുന്നു. ദൈവം അനുഗ്രഹിച്ചതിനാൽ ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. ഭർത്താവ് ഓഫീസിൽ പോകുമ്പോൾ ഞാൻ വീട്ടിൽ ഒറ്റക്കായിരുന്നു. എന്നാൽ ഗർഭകാല തുടക്കത്തിൽ ഉണ്ടാകുന്ന വിഷമ ഘട്ടങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് ആശ്വസമായെന്നും താരം പറഞ്ഞിരുന്നു