ശ്രീനാഥിന്റെ നെഗറ്റീവ്‌സ് ഇതൊക്കെയാണ്-വെളിപ്പെടുത്തി ഭാര്യ റീത്തു

ചെറിയ ചെറിയ റോളുകളിലൂടെ ഇപ്പോള്‍ നായകനായും തിളങ്ങുകയാണ് യുവനടന്‍ ശ്രീനാഥ് ഭാസി. റേഡിയോ ജോക്കിയും വീഡിയോ ജോക്കിയുമായി ജോലി ചെയ്തുവരുന്നതിനിടെയാണ് നടന്‍ ശ്രീനാഥ് ഭാസി സിനിമാലോകത്ത് എത്തുന്നത്. ഏത് കഥാപാത്രവും തനിക്ക് വളരെ മനോഹരമായി…

ചെറിയ ചെറിയ റോളുകളിലൂടെ ഇപ്പോള്‍ നായകനായും തിളങ്ങുകയാണ് യുവനടന്‍ ശ്രീനാഥ് ഭാസി. റേഡിയോ ജോക്കിയും വീഡിയോ ജോക്കിയുമായി ജോലി ചെയ്തുവരുന്നതിനിടെയാണ് നടന്‍ ശ്രീനാഥ് ഭാസി സിനിമാലോകത്ത് എത്തുന്നത്. ഏത് കഥാപാത്രവും തനിക്ക് വളരെ മനോഹരമായി വഴങ്ങുമെന്ന് ഭാസി ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷനിടെ നടത്തിയ അഭിമുഖത്തില്‍ താരം മോശമായി അവതാരകയോട് പെരുമാറിയ സംഭവം വിവാദമായിരിക്കുകയാണ്. ശ്രീനാഥ് ഭാസി മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് ചട്ടമ്പി.

വിജെ ആയ റീത്തു ആണ് ശ്രീനാഥിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരും വിവാഹിതരായത്. 10 വര്‍ഷമായി റീത്തു ശ്രീനാഥും അടുത്ത സുഹൃത്തുക്കളായിരുന്നു. ശ്രീനാഥ് വിജെ ആയി ജോലി ചെയ്തിരുന്ന കാലത്ത് അവതരിപ്പിച്ച പല പരിപാടികളും പ്രൊഡ്യൂസ് ചെയ്തത് റീത്തുവായിരുന്നു എന്ന് മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആ അഭിമുഖത്തിലെ വെളിപ്പെടുത്തലാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. ശ്രീനാഥിനെ കുറിച്ച് റീത്തു പറഞ്ഞതാണ് വൈറലാകുന്നത്. ശ്രീനാഥ് യഥാര്‍ഥത്തില്‍ പാവമാണെന്ന് റീത്തു പറയുന്നു. ആരു വിളിച്ചാലും ഫോണെടുക്കില്ല, ആ സ്വഭാവമാണ് നെഗറ്റീവായി തോന്നിയതെന്ന് റീത്തു പറഞ്ഞു. പിന്നെ ബീഫ് എത്ര കിട്ടിയാലും കഴിക്കും അതും മോശം സ്വഭാവമാണെന്നും റീത്തു പറഞ്ഞു.

തിരുവനന്തപുരംകാരിയാണ് റീത്തു. ഒന്നിച്ച് ജീവിച്ചാലോ എന്നാലോചിച്ച സമയത്താണ് വീട്ടുകാരോട് അതേക്കുറിച്ച് പറഞ്ഞത്. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല.
2016ലായിരുന്നു വിവാഹമെന്നും ശ്രീനാഥ് പറഞ്ഞു.