Film News

മമ്മൂട്ടി അങ്കിൾ ആശ്ചര്യപ്പെടുത്തുകയാണെന്ന് വിനീത്, തീ പാറിക്കുന്ന പടമെന്ന് കല്യാണി; കണ്ണൂ‍ർ സ്ക്വാഡിനെ നെഞ്ചേറ്റി താരങ്ങൾ

തീയേറ്ററിൽ നിറഞ്ഞ കയ്യടികൾ നേടി മ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്‌ക്വാഡ് കുതിക്കുമ്പോൾ പ്രശംസയുമായി അഭിനേതാവും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. കണ്ണൂർ സ്ക്വാഡ്!! എന്തൊരു സിനിമ!! മമ്മൂട്ടി അങ്കിൾ, നിങ്ങൾ ആശ്ചര്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് തുടരുകയാണെന്ന് വിനീത് ഫേസ്ബുക്കിൽ കുറിച്ചു.

”അഭിനേതാവെന്ന നിലയിലെ പ്രകടനത്തെക്കുറിച്ചും, മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള സിനിമകൾ നിർമ്മിക്കുന്ന ബ്രാൻഡാക്കി മാറ്റിയ രീതിയെക്കുറിച്ചും പറയാൻ വാക്കുകളില്ല! റോബി, റോണി ചേട്ടാ.. നിങ്ങളെല്ലാവരും ചേർന്ന് ഇത്തരമൊരു സിനിമ ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷമാണ്. പ്രിയപ്പെട്ട സുഷിൻ, ഫോണിലൂടെ പറഞ്ഞത് പോലെ, നിങ്ങളാണ് മലയാള സിനിമയുടെ യഥാർത്ഥ സാമൂഹിക പ്രവർത്തകൻ!! ഇനിയും നിരവധി പേരെ പരാമർശിക്കാനുണ്ട്. ചുരുക്കി പറഞ്ഞാൽ, ഈ മനോഹരമായ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ” – വിനീത് കുറിച്ചു.

നടി കല്യാണി പ്രിയദർശനും സിനിമ കണ്ടതിന് ശേഷം തന്റെ സന്തോഷം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. കണ്ണൂർ സ്‌ക്വാഡ് കണ്ടെന്നും പൊളി പടമാണെന്നും പടം തീ പാറിക്കുന്ന ഒന്നാണെന്നുമാണ് കല്യാണിയുടെ പ്രതികരണം. ഹൈപ്പ് കുറഞ്ഞെത്തി മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരെ തീയേറ്ററുകളിലെത്തിച്ച് മുന്നേറുകയാണ് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Trending

To Top