സിനിമ റിലീസ് ആകുമ്പോള്‍ അച്ഛന്‍ ആശുപത്രിയില്‍..!! ഇനി ഒന്നും നേടാനില്ല..!! – ശ്രുതി ജയന്‍

സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രുതി ജയന്‍. പിന്നീട് ചുരുക്കം ചില സിനിമകളിലൂടെ തന്നെ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ജൂണ്‍ എന്ന രജിഷ വിജയന്…

സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രുതി ജയന്‍. പിന്നീട് ചുരുക്കം ചില സിനിമകളിലൂടെ തന്നെ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ജൂണ്‍ എന്ന രജിഷ വിജയന് ചിത്രത്തില്‍ അധ്യാപികയായി എത്തിയും ശ്രുതി പ്രേക്ഷകരുടെ മനം കവര്‍ന്നു. അഭിനേത്രി എന്നതിലുപരി ഒരു നര്‍ത്തകി കൂടിയാണ് ഈ താരം. ഇപ്പോഴിതാ തന്റെ സിനിമയുടെ റിലീസിനെ കുറിച്ചും അച്ഛനെ കുറിച്ചും തുറന്ന് പറയുകയാണ് താരം. നടിയുടെ വാക്കുകളിലേക്ക്…

സിനിമ റിലീസാവുമ്പോള്‍ അച്ഛന്‍ ഹോസ്പിറ്റലിലാണ്. കസിന്‍ സിനിമാതീയേറ്ററില്‍ പോയി കണ്ടിട്ട് അതിലെ എന്റെ ഒരു ചെറിയ ഭാഗം ഫോട്ടോ എടുത്തു അച്ഛനെ കാണിച്ചിരുന്നു. സന്തോഷം കൊണ്ട് അച്ഛന്റെ കണ്ണുനിറയുന്നത് കണ്ടു. അതില്‍പരം എനിക്ക് എന്താണ് നേടാനുള്ളത്. അച്ഛന്‍ എന്റെ ജീവിതത്തിലെ ഗുരുവും മെന്ററുമൊക്കെയായിരുന്നു. അച്ഛന്റെ മരണത്തിന്റെ വേദനയില്‍ നിന്ന് കരകയറാന്‍ സിനിമ സഹായിച്ചിട്ടുണ്ട്. ഞാന്‍ ഒരു നര്‍ത്തകിയാണ്. നൃത്തം ചെയ്യുമ്പോള്‍ എന്നിലേക്ക് എത്തുന്ന ഊര്‍ജ്ജം പലപ്പോഴും എന്റെ ജീവിതത്തിന്റെ ഇന്ധനമായിട്ടുണ്ട്. അതുപോലെ ഒരു ആര്‍ട്ടാണ് സിനിമയും.

നൃത്തത്തില്‍ ഒരാളുടെ ഊര്‍ജ്ജമാണെങ്കില്‍ സിനിമയില്‍ ഒരുപാട് പേരുടെ ഊര്‍ജ്ജമാണ്. അതുകൊണ്ടുതന്നെ അത് കൂടുതല്‍ സന്തോഷം നല്‍കും സംതൃപ്തിയും നല്‍കും. പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിയപ്പോള്‍ സ്റ്റേജ് പ്രോഗ്രാമുകളിലിും നാടകത്തിലും അഭിനയിച്ചു. അതുമായി മുന്നോട്ട് പോകുമ്പോഴാണ് അങ്കമാലി ഡയറീസ് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഓഡീഷന്‍ വഴിയാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. അങ്കമാലി ഡയറീസ് കഴിഞ്ഞപ്പോള്‍ സിനിമയോട് കൂടുതല്‍ അടുക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്.