മോനേ ആദര്‍ശേ…പറയാന്‍ വാക്കുകളില്ല!!! കണ്ണുനിറച്ച് സൗഹൃദം

കുഞ്ഞുമനസ്സിലെ കാരുണ്യത്തിനെ വാഴ്ത്താന്‍ വാക്കുകളില്ലാത്ത ഒരു ദൃശ്യമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വിശന്നിരിക്കുന്ന സമയമാണെങ്കിലും കൂട്ടുകാരനെ ഊട്ടി വയറുനിറയ്ക്കുന്ന ഒരു കുഞ്ഞുവലിയ മനസ്സിന്റെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. കലോത്സവ വേദിയില്‍ മാപ്പിളപ്പാട്ട് മത്സരം നടക്കുന്നതിനിടെയാണ്…

കുഞ്ഞുമനസ്സിലെ കാരുണ്യത്തിനെ വാഴ്ത്താന്‍ വാക്കുകളില്ലാത്ത ഒരു ദൃശ്യമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വിശന്നിരിക്കുന്ന സമയമാണെങ്കിലും കൂട്ടുകാരനെ ഊട്ടി വയറുനിറയ്ക്കുന്ന ഒരു കുഞ്ഞുവലിയ മനസ്സിന്റെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

കലോത്സവ വേദിയില്‍ മാപ്പിളപ്പാട്ട് മത്സരം നടക്കുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ കൂട്ടുകാരന് ആദര്‍ശ് എന്ന് കൊച്ചുമിടുക്കന്‍ ഭക്ഷണം വാരിക്കൊടുക്കുന്നത്.
തന്റെ മുന്നിലെ ഭക്ഷണപ്പൊതി തുറക്കുക പോലും ചെയ്യാതെയാണ് ആദര്‍ശ് കൂട്ടുകാരനു ഭക്ഷണം നല്‍കുന്നത്. ഇതാണ് സോഷ്യല്‍ ലോകത്തിന്റെ കണ്ണ് നിറയ്ക്കുന്നത്.

വീല്‍ചെയറിലിരിക്കുന്ന ഭിന്ന ശേഷിക്കാരാനായ കൂട്ടുകാരന് ചോറു കൊടുക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ കണ്ട് മനസ്സു നിറഞ്ഞ അധ്യാപകരിലൊരാളാണ് ദൃശ്യം പകര്‍ത്തി പങ്കുവച്ച് ലോകത്തെ കാണിച്ചത്. മലപ്പുറം കോട്ടക്കല്‍ കോട്ടൂര്‍ എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവച്ചിരിക്കുന്നത്.

പറയാന്‍ വാക്കുകളില്ലാത്ത കരുണയോടുള്ള ആദര്‍ശിന്റെ പെരുമാറ്റം ഏവര്‍ക്കും മാതൃകയാണെന്നും വളര്‍ന്നു വരുമ്പോള്‍ നല്ലൊരു മനുഷ്യനായിത്തീരുമെന്നും വീഡിയോ കണ്ടവരെല്ലാം പറയുന്നു.