Connect with us

Hi, what are you looking for?

Local News

ബിരുദം അമ്മയ്ക്ക് സമ്മാനിച്ച് മകന്‍; ഹൃദയസ്പര്‍ശിയായ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മക്കളുടെ വിജയങ്ങള്‍ ആഘോഷിക്കുന്നത് മാതാപിതാക്കളാണ്. മക്കള്‍ക്ക് ജീവിതത്തില്‍ കിട്ടുന്ന ഓരോ നേട്ടങ്ങളിലും മാതാപിതാക്കള്‍ അഭിമാനിക്കുന്നു. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ മക്കള്‍ കൈവരിച്ച നേട്ടങ്ങള്‍ നേരിട്ട് കാണുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാണ്. മാതാപിതാക്കളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമാണ് പലപ്പോഴും കുട്ടികളുടെ വിജയം. അത്തരത്തിലുള്ള ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബിരുദദാന ചടങ്ങില്‍ തനിക്ക് ലഭിച്ച ബിരുദം മകന്‍ അമ്മയ്ക്ക് സമ്മാനിക്കുന്നതാണ് വീഡിയോയിലുള്ളത്. ഗുഡ്ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വീഡിയോ ഇതുവരെ 3.2 മില്യണിലധികം ആളുകളാണ് കണ്ടത്.

കോളേജ് ബിരുദദാന ചടങ്ങിന് ശേഷം മെക്‌സിക്കന്‍ കൗമാരക്കാരനായ അന്റോണിയോ ഷാവേസും അവന്റെ അമ്മയേയുമാണ് വീഡിയോയില്‍ കാണിക്കുന്നത്. മകന്‍ തന്റെ ബിരുദ തൊപ്പി അമ്മയുടെ തലയില്‍ നല്‍കിയപ്പോള്‍ അവന്റെ അമ്മയ്ക്ക് കണ്ണുനീര്‍ അടക്കാനായില്ല. എന്നിട്ട് ഷാള്‍ കഴുത്തില്‍ ഇട്ട് അമ്മയ്ക്ക് കൊടുക്കുന്നു.

മകന്റെ ഈ പ്രവൃത്തി കണ്ട് അഭിമാനവും സന്തോഷവും തോന്നിയ അമ്മ പൊട്ടിക്കരഞ്ഞു. ഒടുവില്‍ അമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ മുത്തം നല്‍കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ കാണുന്ന എല്ലാവരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. അന്റോണിറ്റോയുടെ സന്ദേശവും ഈ പോസ്റ്റിനൊപ്പമുണ്ട്.

‘അഭിനന്ദനങ്ങള്‍ അമ്മേ, നിങ്ങള്‍ അത് ചെയ്തു! നമ്മള്‍ ഒന്നുമില്ലാതെയാണ് തുടങ്ങിയത്. ഒരു ആണ്‍കുട്ടിയെന്ന നിലയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കാന്‍ ഞാന്‍ ശ്രമിക്കുമെന്ന് ഞാന്‍ സ്വയം തീരുമാനിച്ചു. ഇവയ്ക്കൊപ്പം, ഇത് നിങ്ങളുടേതാണ്: മനഃശാസ്ത്രത്തിലും സ്പാനിഷിലും രണ്ട് ബിരുദങ്ങളും എന്റെ ഫുട്‌ബോള്‍ നേട്ടങ്ങളും. ഇതെല്ലാം തെളിയിക്കട്ടെ. . . നിങ്ങള്‍ എന്നെയോ എന്റെ സഹോദരിമാരെയോ ഞങ്ങളുടെ കുടുംബത്തിലെ യാതൊന്നിനെയും പരാജയപ്പെടുത്തിയിട്ടില്ല. എന്തിന് സ്വയം പരാജയപ്പെട്ടിട്ടു പോലുമില്ല. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിങ്ങളുടെ മകനെ സ്‌നേഹിക്കൂ, സുഹൃത്തേ’ എന്നായിരുന്നു അന്റോണിയോ കുറിച്ചത്.

You May Also Like