Film News

‘കൈയടക്കം പോന്ന എഡിറ്റിങായി തോന്നീ ട്രൈലര്‍…വസന്തങള്‍ എന്ന് വിളിച്ച് അധിഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പാവട്ടേ ഈ ചിത്രം’

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്ു. പൂര്‍ണ്ണമായും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിട്ടാണ് ഷെയ്ന്‍ നിഗം എത്തുന്നത്.

‘ന്നാ താന്‍ കേസ് കൊട് താരം ഗായത്രി ശങ്കറാണ് നായിക. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കൈയടക്കം പോന്ന എഡിറ്റിങായി തോന്നീ ട്രൈലര്‍…വസന്തങള്‍ എന്ന് വിളിച്ച് അധിഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പാവട്ടേ ഈ ചിത്രം’ എന്നാണ് സുനിത ദാസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സാധാരണ പ്രിയദര്‍ശന്‍ സിനിമയില്‍ കാണാത്ത എന്തോ മാജിക് ”കൊറോണ പേപ്പേഴ്‌സ്” എന്ന ഈ ചിത്രത്തിലുണ്ടെന്ന് തോനുന്നൂ..
അത്ര ഗംഭീരമാണ് ട്രൈലര്‍. ?
ഒപ്പം പോലെ ഡാര്‍ക്ക് ഫീല്‍,
കൈയ്യടക്കം പോന്ന എഡിറ്റിങായി തോന്നീ ട്രൈലര്‍…
ത്രില്ലറാണ് ചിത്രം..?
BGM കിടിലന്‍.
വസന്തങള്‍ എന്ന് വിളിച്ച് അധിഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പാവട്ടേ ഈചിത്രം.?
ഷൈന്‍ നിഗത്തിന്റെ തിരിച്ച് വരവാവട്ടേ എന്നും ആശംസിക്കുന്നൂ.
അദ്ദേഹത്തിന്റെ പോലീസ് വേഷം എങനെയായെന്ന് അറിയാനും ആഗ്രഹമുണ്ട്..

ശ്രീഗണേഷിന്റേതാണ് കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Trending

To Top