Film News

സണ്ണി ലിയോൺ അനുരാഗ് കശ്യപ് ചിത്രം ‘കെന്നഡി’ കാൻ ചലച്ചിത്രോത്സവത്തിലേയ്ക്ക്!!

അനുരാഗ് കശ്യപ് ചിത്രമായ ‘കെന്നഡി’ 76-ാമത് കാൻ ചലച്ചിത്രോത്സവത്തിലേയ്ക്ക്. മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക. സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവരാണ് കെന്നഡിയിലെ പ്രധാന കഥാപാത്രങ്ങൾ. രാഹുൽ മുൻപും അനുരാഗിനൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും സണ്ണി ഇതാദ്യമാണ് അനുരാഗ് കശ്യപ് ചിത്രത്തിൽ അഭിനയിക്കുന്നത്.

നോരത്തെ 2013-ൽ കാനിൽ പ്രദർശിപ്പിച്ച അനുരാഗ് കശ്യപ് ചിത്രം ‘അഗ്ലി’യിലും രാഹുൽ ഭട്ടുണ്ടായിരുന്നു. 2022-ൽ പുറത്തിറങ്ങിയ ‘ദോബാര’ എന്ന ചിത്രത്തിലും അനുരാഗ് കശ്യപിനൊപ്പം രാഹുൽ പ്രവർത്തിച്ചിട്ടുണ്ട്.’കെന്നഡി’യേക്കുറിച്ച് കൂടുതൽ വിവരാങങ്ൾ അണിയറ് പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. കാൻ ഫിലിം ഫെസ്റ്റിവലിൽ നേരത്തെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ സംവിധായകനാണ് അനുരാഗ് കാശ്യപ്.

കാനിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണിത്. ചലച്ചിത്രോത്സവത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു വിവരം അറിയിച്ചത്. കാൻ ഫിലിം ഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായാണ് കണക്കാക്കപ്പെടുന്നത്. ബിഗ് 3 യൂറോപ്യൻ ഫിലിം ഫെസ്റ്റിവലുകളുടെ ഭാഗമാണിത്.2023 മെയ് 16 മുതൽ 27വരെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.

Trending

To Top