സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കരഞ്ഞാണ് കാര്യങ്ങള്‍ പറഞ്ഞത്..!! – സുരഭി ലക്ഷ്മി

മിനിസ്‌ക്രീനിലൂടെ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയ മേഖലയില്‍ എത്തിയ താരമായിരുന്നു സുരഭി ലക്ഷ്മി. പിന്നീട് തനിക്ക് വഴങ്ങാത്ത കഥാപാത്രങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഓരോ സിനിമയിലൂടെയും സുരഭി പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ചു. കുറേയെറെ സിനിമകളാണ് താരത്തിന്റേതായി…

മിനിസ്‌ക്രീനിലൂടെ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയ മേഖലയില്‍ എത്തിയ താരമായിരുന്നു സുരഭി ലക്ഷ്മി. പിന്നീട് തനിക്ക് വഴങ്ങാത്ത കഥാപാത്രങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഓരോ സിനിമയിലൂടെയും സുരഭി പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ചു. കുറേയെറെ സിനിമകളാണ് താരത്തിന്റേതായി അണിയറയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി നില്‍ക്കുന്നത്. താരസംഘടനയായ അമ്മയിലെ ഒരു പ്രധാന അംഗം കൂടിയായി മാറിയിരിക്കുന്ന സുരഭി അമ്മയിലെ തിരഞ്ഞെടുപ്പ് അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

വളരെ വാശിയേറിയതും അതേസമയം വിവാദങ്ങള്‍ നിറഞ്ഞതുമായിരുന്നു ഇത്തവണ അമ്മയിലെ തിരഞ്ഞെടുപ്പ്്. മാത്രമല്ല പതിവില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളെ കമ്മിറ്റിയുടെ ഭാഗമാക്കാനും താരസംഘടന തീരുമാനം എടുത്തിരുന്നു. താരസംഘടനയിലെ സ്ത്രീ അംഗങ്ങളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വോട്ട് നേടിയ താരമാണ് സുരഭി. വോട്ട് അഭ്യര്‍ത്ഥിച്ച് അവരെയെല്ലാം വിളിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് ഇപ്പോള്‍ സുരഭി തുറന്ന് പറഞ്ഞിരിക്കുന്നത്.

മത്സരിക്കുമ്പോള്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അഞ്ഞൂറിലധികം അഭിനേതാക്കളുമായി സംസാരിക്കാനും അവരുമായി ഒരു കോണ്‍ടാക്ട് ഉണ്ടാക്കാനും തിരഞ്ഞെടുപ്പിലൂടെ തനിക്ക് സാധിച്ചിട്ടുണ്ട്. ഒരു എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ എന്തെല്ലാം ചെയ്യാന്‍ പറ്റുമോ പറയാന്‍ പറ്റുമോ അതൊക്കെ ചെയ്യണം. സ്ത്രീകളില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് കിട്ടിയ ആളാണ് ഞാന്‍.

അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അമ്മ കൊടുക്കുന്ന കൈനീട്ടം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് പറഞ്ഞ് കരയുന്ന ഒരുപാട് സീനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ട്. ഉറപ്പായും വോട്ട് ചെയ്യും വിളിച്ചല്ലോയെന്ന് പറഞ്ഞവരുണ്ട്. അങ്ങനെയുള്ള അനുഭവങ്ങളിലൂടെ പല തിരിച്ചറിവുകളും ഉണ്ടായിട്ടുണ്ട് എന്നും സുരഭി പറഞ്ഞു.