Film News

പുഷ്പ 2വിനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്..!!

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ എന്ന സിനിമ തെന്നിന്ത്യയില്‍ വലിയൊരു തരംഗം തന്നെ സൃഷ്ടിച്ച സിനിമയായിരുന്നു. സിനിമയുടെ ആദ്യ ഭാഗം തന്നെ കോടികളാണ് വാരിയത്. റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് നേടിയ ചിത്രമാണ് ‘പുഷ്പ’. അതിലപ്പുറം മലയാളികള്‍ക്ക് പുഷ്പ എന്ന സിനിമ നേടിത്തരുന്ന അഭിമാനം എന്തെന്നാല്‍ അല്ലു അര്‍ജുന് എതിരായുള്ള വില്ലന്‍ കഥാപാത്രമായി സിനിമയില്‍ പ്രിയപ്പെട്ട നടന്‍ ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ്. ‘

അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുകുമാര്‍ ആണ് സിനിമ സംവിധാനം ചെയ്തത്. തീയറ്ററില്‍ പ്രകമ്പനം തീര്‍ത്ത സിനിമ പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചിരിക്കുകയാണ്. മാര്‍ച്ചില്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

സിനിമയുടെ രണ്ടാം ഭാഗത്തിന് താരങ്ങളെല്ലാം തങ്ങളുടെ പ്രതിഫലം കുത്തനെ ഉയര്‍ത്തി എന്ന് വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റ് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ഒരു വലിയ നിര്‍മ്മാണ കമ്പനി ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ സമീപിച്ചതായുള്ള വാര്‍ത്തകളാണ് കേള്‍ക്കുന്നത്.

ചിത്രം വിവിധ ഭാഷകളില്‍ വിതരണം ചെയ്യുന്നതിന് 400 കോടിയാണ് വിതരണ കമ്പനി വാഗ്ദാനം ചെയ്തത്. ഇന്ത്യയ്ക്കുള്ളില്‍ മാത്രം വിതരണം ചെയ്യാനാണ് ഇത്രയും തുക നല്‍കാന്‍ തയ്യാറായത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Trending

To Top