Film News

സണ്‍ഗ്ലാസില്‍ സുന്ദരിയായി സുസ്മിത; സൂം ചെയ്ത് ഗ്ലാസിനുള്ളില്‍ ചിലത് കണ്ടെത്തി ആരാധകര്‍

ലളിത് മോദിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സുസ്മിത സെന്‍ ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. അടുത്തിടെ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി നടിയുമായുള്ള ബന്ധം പ്രഖ്യാപിച്ചിരുന്നു. അന്നു മുതല്‍ സുസ്മിത നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. അതിനിടെ ഇപ്പോള്‍ താരത്തിന്റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ താരം കാറില്‍ ഇരിക്കുന്നതാണ് കാണുന്നത്, എന്നാല്‍ ഈ ഫോട്ടോ കണ്ടതോടെ ആളുകള്‍ ട്രോളുകളുമായെത്തി.

ഈ ഫോട്ടോയില്‍, നടി സണ്‍ഗ്ലാസ് ധരിച്ച് കാറിനുള്ളില്‍ ഇരിക്കുന്നതാണ്. ഈ ഫോട്ടോ സൂം ചെയ്തതിന് ശേഷം, സുസ്മിതയുടെ ഗ്ലാസുകള്‍ക്കുള്ളില്‍ 2 കുപ്പികള്‍ കാണുന്നുണ്ടെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. വോഡ്ക ബോട്ടിലുകള്‍ എന്ന് പറഞ്ഞ് പലരും ട്രോളാന്‍ തുടങ്ങിയിട്ടുണ്ട്.

ആളുകളുടെ ശ്രദ്ധ ഇതിലേക്ക് പോയതോടെ നടിയുടെ ഫോട്ടോ വൈറലാകാന്‍ തുടങ്ങി. ‘മാഡം, ഇത് വോഡ്കയാണോ?’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘നിങ്ങളുടെ കാറില്‍ 2 ഷാംപെയ്ന്‍ കുപ്പികളുണ്ട്.’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Trending

To Top