സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണ്..! – ഹരീഷ് പേരടി

68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതില്‍ പ്രതികരണം അറിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവാര്‍ഡ് പ്രഖ്യാപനത്തെ കുറിച്ച് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്. സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ…

68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചതില്‍ പ്രതികരണം അറിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവാര്‍ഡ് പ്രഖ്യാപനത്തെ കുറിച്ച് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്. സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണ്..എന്ന് ഹരീഷ് പേരടി കുറിച്ചു.

കക്ഷി രാഷ്ട്രീയ മൂട് താങ്ങികള്‍ക്ക് മാത്രമല്ലാതെ..രാഷ്ട്രീയം നോക്കാതെ..കലയുടെ കഴിവുകള്‍ക്കുള്ള..യഥാര്‍ത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരമാണിതെന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്. മികച്ച സംവിധായകന്‍, മികച്ച ഗായിക എന്നീ വിഭാഗങ്ങൡലായിരുന്നു സച്ചിയും നഞ്ചിയമ്മയും പുരസ്‌കാരത്തിന് അര്‍ഹരായത്.

ഇത്തവണത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപനം ഇടതുപക്ഷ സാംസ്‌കാരിക വിരുദ്ധരായ സംഘടനകള്‍ക്കും സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികള്‍ക്കുള്ള പാഠമാണെന്ന് ഹരീഷ് പേരടി അഭിപ്രായപ്പെട്ടു.

കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാന്‍ തയ്യാറാവാത്ത..അയ്യപ്പനും കോശിയുടെ നിര്‍മ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനും കള്ള ഫാസിസ്റ്റുകള്‍ക്കും ഉള്ള പാഠം കൂടിയാണിത് എന്നും നടന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ദേശീയ ജൂറിക്ക് മനുഷ്യ സലാം …കലാസലാം.. എന്ന് കുറിച്ചുകൊണ്ടാണ് സച്ചിയുടേയും നഞ്ചിയമ്മയുടേയും ഫോട്ടോകള്‍ പങ്കുവെച്ച് ഹരീഷ് പേരടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.